സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു; മസ്കിന് വീണ്ടും തിരിച്ചടി

ആഗോള കോടീശ്വരനും ടെക് ഭീമനുമായ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചു. സ്റ്റാർഷിപ്പിലെ ഷിപ്പ് 36 ആണ് സ്‌ഫോടനത്തിൽ തകർന്നത്. ടെക്‌സസിലെ മാസീസ് ടെസ്റ്റിംഗ് സെന്ററിൽ വെച്ചായിരുന്നു സ്റ്റാർഷിപ്പ് വലിയ തീഗോളമായി…

ആഗോള കോടീശ്വരനും ടെക് ഭീമനുമായ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചു. സ്റ്റാർഷിപ്പിലെ ഷിപ്പ് 36 ആണ് സ്‌ഫോടനത്തിൽ തകർന്നത്.

ടെക്‌സസിലെ മാസീസ് ടെസ്റ്റിംഗ് സെന്ററിൽ വെച്ചായിരുന്നു സ്റ്റാർഷിപ്പ് വലിയ തീഗോളമായി പൊട്ടിത്തെറിച്ചത്. ബഹിരാകാശ പേടകത്തിന്റെ പത്താമത്തെ പറക്കൽ പരീക്ഷണത്തിനിടെ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചതെന്ന് സ്പേസ് എക്സ് പറഞ്ഞു.

സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് കമ്പനി അറിയിച്ചു. തുടർച്ചയായ നാലാം തവണയാണ് പറക്കൽ പരീക്ഷണത്തിനിടെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിക്കുന്നത്. അപകടത്തിന്റെ കാരണം അജ്ഞാതമാണെങ്കിലും, സ്റ്റാറ്റിക് ഫയർ ടെസ്റ്റിനിടയിൽ പ്രൊപ്പല്ലന്റ് ലോഡ് സീക്വൻസ് ആരംഭിച്ച് ഏകദേശം 30 മിനിറ്റിനു ശേഷമാണ് സ്‌ഫോടനം ഉണ്ടായത്.

Leave a Reply