സൂംബ വിവാദം; കുട്ടികളോട് അൽപവസ്ത്രം ധരിക്കാൻ പറഞ്ഞിട്ടില്ല, നിർബന്ധമായും പങ്കെടുക്കണമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളുകളിൽ നടത്തുന്ന സൂംബ ഡാൻസിനെതിരെ ചില കോണിൽ എതിർപ്പ് ഉയരുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. ഇത്തരം എതിർപ്പുകൾ ലഹരിയേക്കാൾ മാരകമാണ്. ഇത് സമൂഹത്തിൽ വിഭാഗീയതക്ക് കാരണമാകും. ഡ്രസ്സ് കോഡ്…

തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളുകളിൽ നടത്തുന്ന സൂംബ ഡാൻസിനെതിരെ ചില കോണിൽ എതിർപ്പ് ഉയരുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. ഇത്തരം എതിർപ്പുകൾ ലഹരിയേക്കാൾ മാരകമാണ്. ഇത് സമൂഹത്തിൽ വിഭാഗീയതക്ക് കാരണമാകും. ഡ്രസ്സ് കോഡ് പാലിച്ചാണ് കായിക വിനോദ്ദങ്ങൾ നടത്തുന്നത്. ആരും കുട്ടികളോട് അൽപ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഈ പ്രവർത്തനങ്ങൾ ലഹരി വിരുദ്ധ പ്രവർത്തനത്തിൻറെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു

സൂംബയിൽ ചർച്ച് ചെയ്തു തെറ്റിദ്ധാരണ നീക്കാൻ തയ്യാറാണ്. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല ഇതൊന്നും വിവാദം ആക്കേണ്ടതില്ല. ഓരോ സ്കൂളിൻറേയും സാഹചര്യം അനുസരിച്ചാണ് ഇത് നടപ്പാക്കേണ്ടത്. വിദ്യാഭ്യാസ വകുപ്പിൻറെ പരിഷ്കാരണങ്ങൾക്കെതിരെ എതിർപ്പ് കൊണ്ടു വരുന്നവർക്ക് അജണ്ടകൾ ഉണ്ടാകാം. സൂംബയിൽ വ്യക്തിപരമായി ഏതെങ്കിലും കുട്ടിക്ക് പങ്കെടുക്കാൻ കഴിയില്ലെങ്കിൽ സ്കൂൾ അധികൃതരെ അറിയിച്ചാൽ മതി. സ്കൂളുകൾക്ക് ഇതിൽ നിന്നും മാറി നിൽക്കാൻ കഴിയില്ല. അൽപ വസ്ത്രം ധരിച്ചാണ് കുട്ടികൾ ഇടപഴകുന്നത് എന്നു പറയുന്നത് വൃത്തികെട്ട കണ്ണ് കൊണ്ടു നോക്കുന്നതിനാലാണ്. രാഷ്ട്രീയ മാണ് ഈ വിഷയം എങ്കിൽ രാഷ്ട്രീയമായി നേരിടുമെന്നും മന്ത്രി പറഞ്ഞു

വിവാദങ്ങൾ ലഹരിയെക്കാൾ കൊടിയ വിഷമാണ്. സ്കൂളിൽ കുട്ടികൾ യൂണിഫോംമിലാണ് സൂംബ ചെയ്യുന്നത്. കുട്ടികൾ നിർബന്ധമായും പങ്കെടുക്കണം. ഇത്തരംവിവാദം ഭൂരിപക്ഷ വർഗ്ഗീയതയെ ശക്തിപ്പെടുത്തും. ഇത്തരം ആരോഗ്യകരമായ പ്രവർത്തനങ്ങൾ പ്രോൽത്സാഹിപ്പിക്കണം. ഇന്ത്യയിൽ ഹിജാബിനെതിരെ ക്യാമ്പയിൻ നടന്നപ്പോൾ പുരോഗമന പ്രസ്ഥാനങ്ങൾ നിലപാട് എടുത്തു. മതസംഘടനകൾ ആടിനെ പട്ടിയാക്കുന്ന നിലപാട് സ്വീകരിക്കുന്നു. അത് ഭൂരിപക്ഷ വർഗീയത വളർത്താനെ ഉപകരിക്കൂ. ആരോഗ്യകരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply