മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഹാരി മാഗ്വയർ, ഡിയോഗോ ദലോട്ട്, ആൻഡ്രെ ഒനാന തുടങ്ങിയ കായിക ഇതിഹാസങ്ങൾ അടുത്തിടെ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇപ്പോഴിതാ ഇവർക്ക് പുറമെ മറ്റൊരു ഐക്കണായ ഒളിമ്പിക് ഇതിഹാസം രാജ്യം സന്ദർശിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത് .
‘ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യനായ ഉസൈൻ ബോൾട്ട് സെപ്റ്റംബറിൽ ഡൽഹിയും മുംബൈയും സന്ദർശിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. എട്ട് തവണ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ അദ്ദേഹം മുംബൈയിലും ഡൽഹിയിലുമായി നടക്കുന്ന മൾട്ടി-സിറ്റി ടൂറിൽ പങ്കെടുക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായി ഉസൈൻ ബോൾട്ടും തന്റെ ആവേശം പങ്കുവെച്ചു, “ഇന്ത്യയിലേക്ക് മടങ്ങാൻ തനിക്ക് ആവേശമുണ്ട്. ഇവിടുത്തെ ഊർജ്ജവും, ആളുകളും, കായിക വിനോദത്തോടുള്ള അഭിനിവേശവും യഥാർത്ഥത്തിൽ സമാനതകളില്ലാത്തതാണ്. എനിക്ക് ഇന്ത്യയിൽ ധാരാളം ആരാധകരുണ്ട്, ഈ വർഷം അവസാനം അവിടെ സന്ദർശിക്കാൻ താൻ ആഗ്രഹിക്കുന്നു.”ഉസൈൻ ബോൾട്ട് വ്യതമാക്കി.



