പി എം ശ്രീ പദ്ധതി; കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കാൻ കേരളം കേന്ദ്രത്തിന് കത്തയച്ചു. ഇന്ന് ഉച്ചയോടെയാണ് കത്തയച്ചത്. സിപിഐ ഇന്ന് രാവിലെ സിപിഎം നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് നീക്കം. കത്തയക്കുന്നത് നീണ്ടുപോകുന്നുവെന്ന് സിപിഐ ചൂണ്ടിക്കാട്ടിയിരുന്നു. പിഎം…

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കാൻ കേരളം കേന്ദ്രത്തിന് കത്തയച്ചു. ഇന്ന് ഉച്ചയോടെയാണ് കത്തയച്ചത്. സിപിഐ ഇന്ന് രാവിലെ സിപിഎം നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് നീക്കം. കത്തയക്കുന്നത് നീണ്ടുപോകുന്നുവെന്ന് സിപിഐ ചൂണ്ടിക്കാട്ടിയിരുന്നു.

പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. കേന്ദ്രത്തിന് കത്ത് നൽകാൻ പ്രത്യേക മുഹൂർത്തം നിശ്ചയിച്ചിട്ടില്ലെന്നും, അതിനായി കാത്തിരിപ്പില്ലെന്നും സർക്കാരിന്റെയും എൽഡിഎഫിന്റെയും തീരുമാനങ്ങൾ നടപ്പാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

കരാർ മരവിപ്പിക്കാൻ ധാരണയായതോടെ, ഈവർഷം പിഎംശ്രീയിലേക്കുള്ള സ്‌കൂൾ തിരഞ്ഞെടുക്കില്ലെന്ന് ഉറപ്പായി. നേരത്തെ, പിഎംശ്രീ മരവിപ്പിക്കാൻ കേരളം കത്തയക്കും എന്നുള്ള സൂചനയുണ്ടായപ്പോൾ അത് അറിയില്ലെന്നും ഇക്കാര്യത്തിൽ രേഖാമൂലം കേരളത്തിന്റെ അറിയിപ്പ് കിട്ടിയാൽ നിലപാട് അറിയിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവൃത്തങ്ങൾ പറഞ്ഞിരുന്നു. വ്യവസ്ഥകളിൽ ഒരു സംസ്ഥാനത്തിനുമാത്രമായി ഇളവുനൽകാനാകുമെന്ന് കരുതുന്നില്ലെന്നും പദ്ധതി ഏതുവിധത്തിൽ നടപ്പാക്കണമെന്നത് സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടതെന്നുമാണ് ഔദ്യോഗികവൃത്തങ്ങൾ പ്രതികരിച്ചത്. ഇപ്പോൾ കത്തയച്ച സ്ഥിതിക്ക് കേന്ദ്രത്തിന്റെ നിലപാട് എന്താണ് എന്ന് അറിയാൻ കാത്തിരിക്കേണ്ടി വരും.

Leave a Reply