ഫിഫ ദി ബെസ്റ്റ് പുരസ്കാര പ്രഖ്യാപനം ഇന്ന്

രാജ്യാന്തര ഫുട്ബോൾ ഭരണ സമിതിയായ ഫിഫയുടെ “ദി ബെസ്‌റ്റ് “പുരസ്‌കാര പ്രഖ്യാപനം ഇന്നു രാത്രി. ദോഹയിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയും ബ്രസീൽ ക്ലബ് ഫ്ലാമൻ ഗോയും തമ്മിലുള്ള ഫിഫ ഇന്റർ കോണ്ടിനന്റൽ കപ്പ് ഫൈനലിനു…

രാജ്യാന്തര ഫുട്ബോൾ ഭരണ സമിതിയായ ഫിഫയുടെ “ദി ബെസ്‌റ്റ് “പുരസ്‌കാര പ്രഖ്യാപനം ഇന്നു രാത്രി. ദോഹയിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയും ബ്രസീൽ ക്ലബ് ഫ്ലാമൻ ഗോയും തമ്മിലുള്ള ഫിഫ ഇന്റർ കോണ്ടിനന്റൽ കപ്പ് ഫൈനലിനു തുടർച്ചയായാണ് ചടങ്ങ്. പിഎസ്‌ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെ, ബാർസിലോനയുടെ സ്പ‌ാനിഷ് താരം ലമീൻ യമാൽ, റയൽ മഡ്രിഡ് താരം കിലിയൻ എംബപെ എന്നിവരാണ് പുരസ്കാര പട്ടികയിൽ മുൻ നിരയിൽ ഉള്ളവർ. ദ് ബെസ്റ്റ് വനിതാ പുരസ്കാരത്തിനായി മത്സരിക്കുന്നവരിൽ ബലോൻ ദ് ഓർ ജേതാവ് അയ്റ്റാന ബോൺ മറ്റി, അലക്സിയ പ്യൂട്ടല്ലാസ് എന്നിവരാണു മുന്നിൽ. ഇന്ത്യൻ സമയം രാത്രി 10.30 മു തൽ ഫിഫ പ്ലസിൽ തൽസമയം കാണാം.

Leave a Reply