കണ്ണൂരിൽ റീൽസ് ചിത്രീകരിക്കാൻ ചുവന്ന ലൈറ്റ് തെളിയിച്ച് ട്രെയിൻ നിർത്തി; രണ്ട് പ്ലസ് ടു വിദ്യാർഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു

റീല്‍സ് ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച്‌ ട്രെയിൻ നിർത്തിച്ച സംഭവത്തില്‍ രണ്ട് പ്ലസ് ടു വിദ്യാർഥികള്‍ക്കെതിരെ തലശേരി റെയില്‍വെ പോലീസ് കേസെടുത്തു. വ്യാഴാഴ്ച്ച പുലർച്ചെ രണ്ട് മണിക്ക് ശേഷം തലശ്ശേരിക്കും മാഹിക്കും ഇടയില്‍ എറണാകുളം…

റീല്‍സ് ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച്‌ ട്രെയിൻ നിർത്തിച്ച സംഭവത്തില്‍ രണ്ട് പ്ലസ് ടു വിദ്യാർഥികള്‍ക്കെതിരെ തലശേരി റെയില്‍വെ പോലീസ് കേസെടുത്തു. വ്യാഴാഴ്ച്ച പുലർച്ചെ രണ്ട് മണിക്ക് ശേഷം തലശ്ശേരിക്കും മാഹിക്കും ഇടയില്‍ എറണാകുളം പൂനെ എക്സ്പ്രസാണ് കുട്ടികള്‍ നിർത്തിച്ചത്.

രണ്ട് പേരെയും കണ്ണൂർ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. മാഹിക്കും തലശ്ശേരിക്കുമിടയിലെ കുയ്യാലിഗേറ്റ് എന്ന സ്ഥലത്ത് വെച്ചാണ് വിദ്യാർത്ഥികളുടെ റീല്‍ ചിത്രീകരണം. പാളത്തിനോട് ചേർന്ന് നിന്ന് ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ചതിനെ തുടർന്ന് ട്രെയിൻ അടിയന്തരമായി നിർത്തുകയായിരുന്നു.

തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്നിറങ്ങിവരികയും രണ്ട് മിനിറ്റോളം യാത്ര തടസ്സപ്പെടുകയും ചെയ്തു.
റെയില്‍വേ ഗേറ്റ് ഉദ്യോഗസ്ഥൻ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രണ്ടുപേർക്കെതിരെ കേസെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് റീല്‍സ് ചിത്രീകരണമായിരുന്നു ഉദ്യേശമെന്ന് മനസ്സിലായത്. സംഭവത്തില്‍ റെയില്‍വെ പാലക്കാട് ഡിവിഷൻ അധികൃതരും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Leave a Reply