കൊച്ചി മെട്രോയിൽ ആദ്യ സൂപ്പർ പ്രീമിയം മദ്യ വിൽ‌പ്പനശാല ഇന്ന് പ്രവർത്തനമാരംഭിക്കുന്നു

കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷനിൽ സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ ആദ്യ സൂപ്പർ പ്രീമിയം വിൽ‌പ്പനശാല ഇന്ന് പ്രവർത്തനമാരംഭിക്കുന്നു. ‘ഹൈ സ്പിരിറ്റ്– എ ബെവ്കോ ബ്യുട്ടീക്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം കൊച്ചി മെട്രോ…

കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷനിൽ സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ ആദ്യ സൂപ്പർ പ്രീമിയം വിൽ‌പ്പനശാല ഇന്ന് പ്രവർത്തനമാരംഭിക്കുന്നു. ‘ഹൈ സ്പിരിറ്റ്– എ ബെവ്കോ ബ്യുട്ടീക്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ നിർവഹിക്കും. എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാർ, ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

വിനോദസഞ്ചാരികളെയും പ്രീമിയം മദ്യം ആഗ്രഹിക്കുന്നവരേയും ലക്ഷ്യമിട്ടാണ് ഈ പുതിയ സംരംഭം ആരംഭിക്കുന്നത്. കോഴിക്കോടിനും തൃശൂരിനും ശേഷം ബെവ്കോ തുറക്കുന്ന മൂന്നാമത്തെ സൂപ്പർ പ്രീമിയം ഔട്ട്‍ലെറ്റാണിത്. കഴിഞ്ഞ വർഷം ഏപ്രിലിൽ കൊച്ചി മെട്രോയുടെ വൈറ്റില, വടക്കേക്കോട്ട സ്റ്റേഷനുകളിൽ ഔട്ട്‍ലെറ്റുകൾ തുടങ്ങാൻ കെഎംആർഎല്ലും ബെവ്കോയും തമ്മിൽ കരാറിലെത്തിയിരുന്നു. ഇതിന് പിന്നാലെ എക്സൈസ് വകുപ്പ് ആവശ്യമായ അനുമതി നൽകുകയായിരുന്നു.

മെട്രോ, വാട്ടർ മെട്രോ സർവീസുകൾക്ക് പുറമെ സ്റ്റേഷനുകളിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി വിട്ടു നൽകി വരുമാനം വർദ്ധിപ്പിക്കാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ബെവ്കോ ഔട്ട്ലെറ്റുകൾക്ക് സ്ഥലം അനുവദിച്ചത്. മെട്രോ യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിലാണ് വൈറ്റിലയിലെ ഈ ഔട്ട്ലെറ്റ് ക്രമീകരിച്ചിരിക്കുന്നത്.

Leave a Reply