കോഴിക്കോട് വലിയങ്ങാടിയിൽ പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് രണ്ട് കയറ്റിറക്ക് തൊഴിലാളികൾ മരിച്ചു.
ജോലിക്കിടെ അപ്രതീക്ഷിതമായി സ്ലാബ് തൊഴിലാളികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് സ്ലാബിനടിയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ പഴക്കവും ശോചനീയാവസ്ഥയുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.



