മിഡിൽ ഈസ്റ്റ് സംഘർഷം; കൊച്ചിയിൽ നിന്ന് ഇന്ന് മൂന്ന് വിമാന സർവീസുകൾ

  പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയെത്തുടർന്ന് വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയ സാഹചര്യത്തിൽ, കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് സർവീസുകൾ നടത്തും. ഒമാൻ എയർവേയ്‌സ്, സൗദി എയർലൈൻസ് എന്നിവയാണ് യാത്രക്കാർക്കായി സർവീസ് പുനഃരാരംഭിക്കുന്നത്.…

 

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയെത്തുടർന്ന് വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയ സാഹചര്യത്തിൽ, കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് സർവീസുകൾ നടത്തും. ഒമാൻ എയർവേയ്‌സ്, സൗദി എയർലൈൻസ് എന്നിവയാണ് യാത്രക്കാർക്കായി സർവീസ് പുനഃരാരംഭിക്കുന്നത്. ഒമാൻ എയർവേയ്‌സ് മസ്‌ക്കറ്റിലേക്ക് രാവിലെ 8.10-നും ഉച്ചയ്ക്ക് 2.25-നും സർവീസ് നടത്തും. സൗദി എയർലൈൻസിന്റെ ജിദ്ദയിലേക്കുള്ള വിമാനം രാവിലെ 11.30-ന് പുറപ്പെടും. എന്നാൽ യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ എപ്പോൾ പുനഃരാരംഭിക്കും എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്.

ഇറാനും ഇസ്രയേൽ-അമേരിക്കൻ സഖ്യവും തമ്മിലുള്ള സൈനിക നീക്കങ്ങളെത്തുടർന്ന് മേഖലയിലുണ്ടായ സുരക്ഷാഭീതിയാണ് വിമാന സർവീസുകളെ ബാധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ വിമാന കമ്പനികൾ സർവീസുകൾ പൂർണ്ണമായും റദ്ദാക്കിയിരുന്നു. ഇറാന്റെ സൈനിക നീക്കങ്ങളും തുടർന്നുണ്ടായ പ്രത്യാക്രമണ ഭീഷണിയും വ്യോമപാതകളുടെ സുരക്ഷയെ ബാധിച്ചതോടെയാണ് കമ്പനികൾ മുൻകരുതൽ നടപടിയെടുത്തത്. നിലവിൽ ചില സർവീസുകൾ ഭാഗികമായി ആരംഭിച്ചിട്ടുണ്ടെങ്കിലും, പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമേ വരും ദിവസങ്ങളിലെ മറ്റ് സർവീസുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.

Leave a Reply