തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുത്തനെ ഇടിവ്. മാസങ്ങൾക്ക് ശേഷം 1 ലക്ഷത്തിനും താഴേക്കെത്തി സ്വർണ വില. ഇന്ന് രാവിലെ മുതൽ മാത്രം മണിക്കൂറുകൾ കൊണ്ട് ഗ്രാമിന് 940 രൂപ കുറഞ്ഞു.
12,435 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഇന്നുച്ചയോടെ ഒരു പവൻ സ്വർണത്തിന് 99,480 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്നാകെ കുറഞ്ഞത് 7560 രൂപയാണ്.
22 കാരറ്റ് സ്വർണത്തിന്റെ നിരക്കാണ് ഇത്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിലാണ് വില വിവരമുള്ളത്. അവസാനമായി കഴിഞ്ഞ ജനുവരി 4 ന് ആയിരുന്നു സ്വർണ വില അവസാനമായി 1 ലക്ഷത്തിൽ താഴ്ന്ന വിലയിൽ എത്തിയിരുന്നത്.
ജനുവരി മാസത്തിലെ തുടക്കത്തിലെ വിലയോട് അടുക്കുകയാണ് ഈ ട്രെന്റിൽ സ്വർണ വിലയെന്ന് പറയാം.



