കോഴിക്കോട്ട് ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചത് സമസ്തയില്‍ എല്ലാവരേയും ഒന്നിപ്പിച്ചു നിര്‍ത്താനെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും ,ജിഫ്രി തങ്ങളെയും രണ്ട് ഭാഗത്ത് നിര്‍ത്താനുള്ള നീക്കത്തെ തടയുകയാണ് ഇതിന്റെ ലക്ഷ്യമെന്നും .സമസ്തയില്‍ പിളര്‍പ്പ് ഉണ്ടാവില്ല എന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഇതിന്റെ ഭിന്നതക്ക് വേണ്ടി ശ്രമിക്കുന്ന ആളുകൾ ഒറ്റപെട്ടു പോകുമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ലീഗിനേയും ,സമസ്തയെയും രണ്ടാക്കാന്‍ ചില രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കുന്നുണ്ട് എന്നാൽ അത് നടക്കില്ല എന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ കൂട്ടിച്ചേർത്തു.
മുസ്ലീം ലീഗിനേയും, സമസ്തയേയും രണ്ടാക്കിയല്‍ ഗുണം ലഭിക്കുന്ന ഒരുപാട്പേരുണ്ട് . പാണക്കാട് സാദിഖലി ശിഹാബ് തങ്ങളേയും, ജിഫ്രി തങ്ങളേയും രണ്ട് ഭാഗത്ത് നിര്‍ത്താനുള്ള നീക്കത്തെ തടയുകയാണ് ഇതിന്റെ ലക്ഷ്യം. ഉമര്‍ ഫൈസി മുക്കത്തിന് എതിരായി കൂട്ടായ്മയെ ചുരുക്കേണ്ടതില്ല. സമസ്തയില്‍ പിളര്‍പ്പുണ്ടാക്കുകയല്ല കൂട്ടായ്മയുടെ ലക്ഷ്യം എന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.



