ഷൊർണൂരിൽ വലിയ മോഷണം ആണ് നടന്നിരിക്കുന്നത്. ത്രാങ്ങാലിയിൽ മൂച്ചിക്കൽ ബാലകൃഷ്ണൻ്റെ വീട്ടിലാണ് ഇ വമ്പൻ മോഷണം നടന്നത്. 65 പവൻ സ്വർണ്ണവും, ഒരു ലക്ഷം രൂപയും, റാഡോ വാച്ചും മോഷണം പോയതായാണ് പരാതി പോലിസിന് ലഭിച്ചിരിക്കുന്നത്. അടച്ചിട്ട വീട്ടിലായിരുന്നു ഇങ്ങനൊരു മോഷണം നടന്നത്.
കഴിഞ്ഞ ദിവസം രാത്രി ബാലകൃഷ്ണൻ വീടുപൂട്ടി കവളപ്പാറയിലുള്ള തന്റെ മകളുടെ വീട്ടിൽ പോയിരുന്നു. ഈ സമയത്താണ് ബാലകൃഷ്ണന്റെ വീട്ടിൽ കയറി മോഷണം നടത്തിയത് . പിന്നീട് വീട്ടുകാർ പോലീസിൽ പരാതി നല്കുവായിരുന്നു. വീട്ടുകാരുടെ പരാതി പുറത്ത് ഒറ്റപ്പാലം പൊലീസും ,വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു.



