നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷക്ക് സ്ഥലമാറ്റം; കോന്നി തഹസിൽദാർ സ്ഥാനത്ത് നിന്നും പത്തനംതിട്ട കളക്ട്രേറ്റിൽ സീനിയർ സൂപ്രണ്ട് സ്ഥാനം

എ ഡി എം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷക്ക് സ്ഥലമാറ്റം, കോന്നി തഹസിൽദാർ സ്ഥാനത്ത് നിന്നും പത്തനംതിട്ട കളക്ട്രേറ്റിൽ സീനിയർ സൂപ്രണ്ട് സ്ഥാനത്തേക്കാണ് സ്ഥലമാറ്റം. സ്ഥലം മാറ്റ ഉത്തരവിറക്കിയത് റവന്യു വകുപ്പാണ്. ഭര്‍ത്താവിന്റെ മരണത്തെ…

എ ഡി എം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷക്ക് സ്ഥലമാറ്റം, കോന്നി തഹസിൽദാർ സ്ഥാനത്ത് നിന്നും പത്തനംതിട്ട കളക്ട്രേറ്റിൽ സീനിയർ സൂപ്രണ്ട് സ്ഥാനത്തേക്കാണ് സ്ഥലമാറ്റം. സ്ഥലം മാറ്റ ഉത്തരവിറക്കിയത് റവന്യു വകുപ്പാണ്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് തഹസില്‍ദാര്‍ പോലുള്ള കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലി തല്‍ക്കാലം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു മഞ്ജുഷ നേരത്തെ അറിയിച്ചത്. പത്തനംതിട്ട കളക്ട്രേറ്റില്‍ തതുല്യ തസ്തിക വേണമെന്ന് മഞ്ജുഷ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്ഥലം മാറ്റം. എന്നാൽ ഈ വിഷയത്തില്‍ കളക്ടറുടെ ഉത്തരവ് കൂടി ഇനി വരേണ്ടതുണ്ട്.

അതേസമയം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപെട്ടു കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടിയിട്ടുണ്ട്. പത്ത് ദിവസത്തിനകം നിലപാട് വ്യക്തമാക്കണമെന്നാണ് കോടതി നിർദ്ദേശം.

Leave a Reply