രണ്ടരവയസ്സുകാരിയെ ജനനേന്ദ്രിയത്തില്‍ മുറിവേല്പിച്ച സംഭവത്തിൻ്റെയും കൂടുതല്‍ കുഞ്ഞുങ്ങളെ മർദ്ദിക്കാറുണ്ടെന്ന വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന ശിശു ക്ഷേമ സമിതിയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തര മെഡിക്കൽ പരിശോധന നടത്താൻ തീരുമാനം ,പരിശോധനയ്ക്ക് പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമസമിതി ഡിഎംഒക്ക് ഇന്ന് കത്ത് നല്‍കും.കുഞ്ഞുങ്ങളെ കൗണ്‍സിലിംഗിനും വിധേയരാക്കും.ആയമാർ രണ്ടര വയസുകാരിയെ ജനനേന്ദ്രിയത്തില്‍ മുറിവേല്പിച്ച സംഭവത്തിലാണ് ഇങ്ങനൊരു നടപടി.
കുഞ്ഞുങ്ങളെ നല്ല രീതിയിൽ നോക്കേണ്ട ആയമാർ ഇത്രയും നികൃഷ്ടമായി കുഞ്ഞുങ്ങളോട് പെരുമാറുന്നു എന്ന അടിസ്ഥാനത്തിലാണ് സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവന്‍ കുഞ്ഞുങ്ങളെയും അടിയന്തിര മെഡിക്കല്‍ പരിശോധന നടത്താന് തീരുമാനിച്ചത്. ഈ പ്രേത്യേക സംഘത്തിൽ മാനസികാരോഗ്യ വിദഗ്ധരും ഉണ്ടാകും. ഇവരുടെ കൗണ്‍സിലിംഗില്‍ ഏതെങ്കിലും തരത്തിലുള്ള പീഡനവിവരം പുറത്ത് വന്നാല്‍ ശക്തമായ നടപടിയെടുക്കാനാണ് തീരുമാനം.കൃത്യമായ ഇടവേളയില്‍ മോണിറ്ററിംഗ് സമിതിയെ കൊണ്ട് മിന്നല്‍ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.



