ഇന്ന് ദില്ലിയിൽ ഏറ്റവും വലിയ തണുപ്പാണ് രേഖപെടുത്തിയതെന്ന് കാലാവസ്ഥ ഗവേഷകർ പറയുന്നു. കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ദില്ലിയിലെ ഏറ്റവും കുറഞ്ഞ താപനില 4.5 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു എന്നാണ്.എന്നാൽ കഴിഞ്ഞ ദിവസം 4.9 ഡിഗ്രി സെൽഷ്യസായിരുന്നു രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇത്. തുടർച്ചയായ രണ്ടാം ദിവസവും 24 മണിക്കൂർ ശരാശരി താപനിലയിൽ -0.4 ഡിഗ്രി സെൽഷ്യസിൻ്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പാലം കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തിയ കുറഞ്ഞ താപനില രാവിലെ 8:30 ന് 6 ഡിഗ്രി സെൽഷ്യസാണ്. ഇത് സാധാരണയിൽ നിന്ന് മൂന്ന് ഡിഗ്രി കുറവാണ്. പാലം സ്റ്റേഷനിൽ 24 മണിക്കൂർ ശരാശരി താപനിലയിൽ -0.2 ഡിഗ്രിയുടെ മാറ്റമാണ് രേഖപ്പെടുത്തിയത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളെയും ബാധിക്കുമെന്ന് കാലാവസ്ഥ ഗവേഷകർ പറയുന്നു, ദില്ലിയിൽ വ്യാഴാഴ്ചയോടെ താപനിലയിൽ കുത്തനെ ഇടിവ് ഉണ്ടാകുമെന്നും കാലാവസ്ഥ ഗവേഷകർ പറയുന്നു.



