കരുനാഗപ്പള്ളിയിലെ നേതാക്കളെ ജില്ലാകമ്മറ്റിയിൽ നിന്നും ഒഴിവാക്കി, ജില്ലാസെക്രട്ടറിയായി എസ് സുദേവൻ തന്നെ തുടരും

കരുനാഗപ്പള്ളിയിലെ നേതാക്കളെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി, സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയിൽ മാറ്റില്ല. ജില്ലാ സെക്രട്ടറിയായി എസ് സുദേവൻ തന്നെ തുടരും. എന്നാൽ കമ്മറ്റിയിൽ നിന്നും പി.ആർ.വസന്തൻ , എസ്. രാധാമണി, പി…

കരുനാഗപ്പള്ളിയിലെ നേതാക്കളെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി, സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയിൽ മാറ്റില്ല. ജില്ലാ സെക്രട്ടറിയായി എസ് സുദേവൻ തന്നെ തുടരും. എന്നാൽ കമ്മറ്റിയിൽ നിന്നും പി.ആർ.വസന്തൻ , എസ്. രാധാമണി, പി കെ ബാലചന്ദ്രൻ എന്നിവരെയാണ് ഒഴിവാക്കിയത്. അതേസമയം മുൻപ് ചേർന്ന ജില്ലാ കമ്മിറ്റി പുതിയ കമ്മിറ്റിയുടെ പാനൽ തയ്യാറാക്കി കഴിഞ്ഞു. ആറ് പുതുമുഖങ്ങൾ പുതിയ കമ്മിറ്റിയിൽ ഉണ്ടാകും.

അതേസമയം കൊല്ലത്ത് നടക്കുന്ന സംസ്ഥാനസമ്മേളനത്തിൽ കൊല്ലത്ത് വിഭാഗീയതമൂലം ഒരു ഏരിയ കമ്മിറ്റി പിരിച്ചുവിടേണ്ടിവന്നതും, ഒട്ടേറെ സമ്മേളനങ്ങൾ നിർത്തിവയ്ക്കേണ്ടിവന്നതും നേതൃത്വത്തിൻറെ വീഴ്ചയായിട്ടാണ് സമ്മേളനം വിലയിരുത്തിയത്.ഈ കാര്യം നേരത്തേതന്നെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ളവർ വിലയിരുത്തിയിരുന്നു.മുൻപ്‌ ജില്ലാ കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറി അടക്കമുള്ളവർക്കെതിരേ എം.വി.ഗോവിന്ദൻ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

Leave a Reply