സഹകരണ മേഖലയിൽ നിക്ഷേപിക്കുന്ന ഓരോ ചില്ലിക്കാശ് പോലും സുരക്ഷിതമായിരിക്കും, മുഖ്യ മന്ത്രി പിണറായി വിജയൻ

സഹകരണ മേഖലയിൽ നിക്ഷേപിക്കുന്ന ഓരോ ചില്ലിക്കാശ് പോലും സുരക്ഷിതമായിരിക്കും, മുഖ്യ മന്ത്രി പിണറായി വിജയൻ. അതുപോലെ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഇപ്പോൾ സഹകരണ മേഖലയെ തകര്‍ക്കാനാണ് ശ്രമം നടന്നതെന്നും മന്ത്രി പറഞ്ഞു. മുപ്പത്തടം സര്‍വീസ്…

സഹകരണ മേഖലയിൽ നിക്ഷേപിക്കുന്ന ഓരോ ചില്ലിക്കാശ് പോലും സുരക്ഷിതമായിരിക്കും, മുഖ്യ മന്ത്രി പിണറായി വിജയൻ. അതുപോലെ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഇപ്പോൾ സഹകരണ മേഖലയെ തകര്‍ക്കാനാണ് ശ്രമം നടന്നതെന്നും മന്ത്രി പറഞ്ഞു. മുപ്പത്തടം സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുതു സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറയുന്നത്. കേരളസമൂഹത്തിന്റെ നട്ടെല്ലായ സഹകരണ മേഖലയെ തകര്‍ത്താല്‍ മാത്രമേ കേരളത്തില്‍ നിലനില്‍ക്കുന്ന ഐക്യവും സമാധാനവും, തൊഴിലാളിവര്‍ഗ്ഗ കാഴ്ചപ്പാടുമെല്ലാം ഇല്ലാതാക്കാന്‍ കഴിയൂവെന്ന് ചില ഛിദ്രശക്തികള്‍ക്കറിയാം മന്ത്രി പറഞ്ഞു.

അതുകൊണ്ടാണ് സഹകരണ മേഖലയെ തകർക്കുന്നതും. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഹകരണ മേഖലയെയും പുരോഗമന പ്രസ്ഥാനങ്ങളെയും ഒന്നാകെ തകര്‍ത്തുകളയാമെന്ന് കരുതി ചിലര്‍ മുന്നിട്ടിറങ്ങുന്നുണ്ട്. അതിനെതിരായ ചെറുത്തുനില്‍പ്പും മറുപടിയുമാകണം മുപ്പത്തടം സര്‍വീസ് സഹകരണ ബാങ്ക് പോലെയുള്ള ജനകീയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ സഹകരണ മേഖലയില്‍ ഏതെങ്കിലും തരത്തിലുള്ള അവിശുദ്ധ കാര്യങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ തുടര്‍ന്നും കര്‍ശന നടപടിയുണ്ടാകും. വിശ്വാസ്യതയാണ് എക്കാലവും ഈ മേഖലയെ വളര്‍ത്തിയിട്ടുള്ളത്. ഇതില്‍ സഹകാരികളുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം ഏറെ സഹായകരമായിട്ടുണ്ട് മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply