ഇന്ത്യ നിർബന്ധമായും പോകാനിരിക്കുന്ന വഴികൾ ശ്രീ രാമന്റെ വഴികൾ; ഇന്ത്യയെ ആക്രമിച്ച ബാബറിന്റെ വഴികളിലൂടെ പോകില്ല; യോഗി ആദിത്യ നാഥ്

ഇന്ത്യ നിർബന്ധമായും പോകാനിരിക്കുന്ന വഴികൾ ശ്രീ രാമന്റെ വഴികൾ, ഇന്ത്യയെ ആക്രമിച്ച ബാബറിന്റെ വഴികളിലൂടെ പോകില്ല മുന്നറിയിപ്പുമായി യോഗി ആദിത്യ നാഥ്. ഒരു മുസ്ലീം ഘോഷയാത്രയ്ക്ക് ഒരു ഹിന്ദു പ്രദേശത്തിലൂടെയും ഒരു ക്ഷേത്രത്തിന് മുന്നിലൂടെയും…

ഇന്ത്യ നിർബന്ധമായും പോകാനിരിക്കുന്ന വഴികൾ ശ്രീ രാമന്റെ വഴികൾ, ഇന്ത്യയെ ആക്രമിച്ച ബാബറിന്റെ വഴികളിലൂടെ പോകില്ല മുന്നറിയിപ്പുമായി യോഗി ആദിത്യ നാഥ്. ഒരു മുസ്ലീം ഘോഷയാത്രയ്ക്ക് ഒരു ഹിന്ദു പ്രദേശത്തിലൂടെയും ഒരു ക്ഷേത്രത്തിന് മുന്നിലൂടെയും കടന്നുപോകാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് മുസ്ലീം പ്രദേശത്തു കൂടി ഒരു ഹിന്ദു ഘോഷയാത്ര നടത്തിക്കൂടാ? ഹിന്ദുക്കൾ തിങ്ങി താമസിക്കുന്നിടത്ത് മുസ്ളീം ഘോഷയാത്ര ആകാം. ക്ഷേത്രങ്ങൾക്ക് മുന്നിലൂടെയും ആകാം. അപ്പോൾ നിയമം.. ഭരണഘടന.. മതേതരത്വം എല്ലാം നന്നായി എന്ന് പറയും.

എന്നാൽ മുസ്ളീങ്ങൾ ഉള്ളിടത്ത് ഒരു ഹിന്ദു ഘോഷയാത്ര അനുവദിക്കില്ലെന്ന് പറഞ്ഞാൽ  അതെങ്ങനെ ശരിയാകും.ശ്രീമാമന്റെ മാർഗവും വഴികളുമാണ്‌ നമ്മളുടെ ഭാരതം. ഇന്ത്യ പോകുന്നതും ആ വഴിക്കാണ്‌. ശ്രീരാമന്റെ നാട്ടിൽ എല്ലാവർക്കും നീതിയും സമാധാനവും ഉണ്ട്. എല്ലാവർക്കും നീതിയും ധർമ്മവും ഉണ്ട്. അധർമ്മികളേ ഇല്ലാതാക്കും. എന്നാൽ ബാബറിന്റെ വഴികളിൽ അന്യമതക്കാരും പാവപ്പെട്ടവരും ഉണ്ടോ? യോഗി ആതിഥ്യ നാഥ് ചോദിക്കുന്നു.

Leave a Reply