ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകി.ഈ കേസിൽ ഷുഹൈബിനെ കസ്റ്റഡിയിലടുത്ത് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് ഷുഹൈബ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലാ…

ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകി.ഈ കേസിൽ ഷുഹൈബിനെ കസ്റ്റഡിയിലടുത്ത് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് ഷുഹൈബ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലാ കോടതിയിലാണ് ഷുഹൈബ് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്. ഈ സ്ഥാപനത്തിലെ ജീവനക്കാരേയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച്. എന്നാൽ കസ്റ്റഡിയിലെടുത്ത ഷുഹൈബിന്‍റെ ലാപ് ടോപും, മൊബൈല്‍ ഫോണുകളും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.ചോദ്യപേപ്പർ ചോർച്ച കേസിൽ സ്ഥാപനത്തിനെതിരെ കേസെടുത്തതിന് പിന്നാലെ തന്നെ ക്രൈംബ്രാഞ്ച് സംഘം എം എസ് സൊല്യൂഷന്‍സിന്‍റെ കൊടുവള്ളിയിലെ ഓഫീസിലും ,ഷുഹൈബിന്‍റെ വീട്ടിലും മിന്നൽ പരിശോധന നടത്തിയിരുന്നു.

എന്നാൽ പരിശോധനയിൽ ഷുഹൈബിന്‍റെ ലാപ് ടോപ്പും , മൊബൈല്‍ ഫോണും , ഹാർഡ് ഡിസ്‌ക്കും പിടിച്ചെടുത്തിരുന്നു. എന്നാൽ മൊബൈൽ ഫോണിൽ നിന്നുമുള്ള വാട്സാപ് സന്ദേശങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ട് എന്നും ക്രൈം ബ്രാഞ്ച് സംഘം പറഞ്ഞു. ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഒളിവിലുള്ള ഷുഹൈബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. എം എസ് സൊല്യൂഷന്‍സില്‍ ക്ലാസെടുത്തിരുന്ന അധ്യാപകരെയുള്‍പ്പെടെ ഇനിയും ചോദ്യംചെയ്യും.

Leave a Reply