ഉമ തോമസിന്റെ അപകടവുമായി ബന്ധപ്പെട്ട് പരിപാടി സംഘാടകർക്കും, പൊതുമരാമത്ത് വകുപ്പിനുമെതിരെ ഫയർ ഫോഴ്‌സിന്റെ പ്രാഥമിക റിപ്പോർട്ട്

ഉമ തോമസിന്റെ അപകടവുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ സംഘാടകർക്കും, പൊതുമരാമത്ത് വകുപ്പിനുമെതിരെ ഫയർഫോഴ്സിന്റെ പ്രാഥമിക റിപ്പോർട്ട്. ഫയർ ഫോഴ്‌സ് മേധാവിക്ക് ജില്ലാ ഫയർ ഓഫീസർക്ക് കിട്ടിയ ഈ റിപ്പോർട്ട് ഇന്ന് കൈമാറും.…

ഉമ തോമസിന്റെ അപകടവുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ സംഘാടകർക്കും, പൊതുമരാമത്ത് വകുപ്പിനുമെതിരെ ഫയർഫോഴ്സിന്റെ പ്രാഥമിക റിപ്പോർട്ട്. ഫയർ ഫോഴ്‌സ് മേധാവിക്ക് ജില്ലാ ഫയർ ഓഫീസർക്ക് കിട്ടിയ ഈ റിപ്പോർട്ട് ഇന്ന് കൈമാറും. ഈ റിപ്പോർട്ടിൽ പറയുന്ന കുറ്റം മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത വേദിയിൽ പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങൾ പോലും ഉണ്ടായിരുന്നില്ല എന്നാണ്. കൂടാതെ , ഇതൊരു സ്റ്റേഡിയത്തിൽ സ്റ്റേജ് നിർമിച്ചത് അനുമതി ഇല്ലാതെയാണെന്ന് ജിസിഡിഎ എഞ്ചിനീയറിങ് വിഭാഗവും പറയുന്നു. പരിപാടി നടത്താൻ മാത്രമാണ് സ്റ്റേഡിയം തുറന്ന് കൊടുത്തതെന്നും, വിളക്ക് കൊളുത്താൻ മാത്രമാണ് സ്റ്റേജ് എന്നുമാണ് സംഘാടകർ പറഞ്ഞത് എന്നുമാണ് ഇവർറിപ്പോർട്ടിൽ വിശദീകരിക്കുന്നത്.

അതുപോലെ ഉറപ്പുള്ള ബാരിക്കേറ്റുകൾ സ്ഥാപിക്കുകയാണ് ആദ്യ സുരക്ഷ നടപടി. സ്റ്റേജുകൾ രണ്ടു മീറ്ററിൽ കൂടുതൽ ഉയരം ഉള്ളതാണെങ്കിൽ 1.2 മീറ്റ‍ർ ഉയരമുള്ള ഉറപ്പുള്ള ബാരിക്കേഡുകൾ വശങ്ങളിൽ സ്ഥാപിക്കണം , അതുപോലെ ഈ കാര്യം പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കണം. കലൂരിൽ ഇത് രണ്ടും ഉണ്ടായില്ലെന്ന് ഫയർ ഫോഴ്‌സിൻ്റെ റിപ്പോർട്ട് പറയുന്നു. ഒരു വരി കസേര ഇടാനുള്ള സ്ഥലത്ത് രണ്ടുവരി കസേര ഇട്ടു, ആംബുലൻസുകൾ ഉണ്ടായിരുന്നെങ്കിലും രക്ഷാപ്രവർത്തകരോ ,ഡോക്ടർമാരെ അവിടെ ഉണ്ടായിരുന്നില്ല എന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

അതുപോലെ , പുൽത്തകടിയിൽ നടത്താൻ ഉദ്ദേശിച്ച പരിപാടി സ്റ്റേജിലേക്ക് മാറ്റിയ കാര്യം സുരക്ഷ ഏജൻസികളെ അറിയിച്ചില്ലെന്നതാണ് മറ്റൊരു കുറ്റം.അതേസമയം ഉമ തോമസ് എംഎൽഎ അപകട നില തരണം ചെയ്തെങ്കിലും ഗുരുതരാവസ്ഥയിലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇപ്പോഴും വെൻ്റിലേറ്ററിൽ കഴിയുകയാണ്. തലച്ചോറിലും ശ്വാസകോശത്തിലുമേറ്റ പരുക്ക് ഗുരുതരമാണ്. തലച്ചോറിനേറ്റ ആഘാതം എത്രത്തോളം ബാധിക്കുമെന്നത് വ്യക്തമല്ല എന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.

Leave a Reply