നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യ അല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം; മരണത്തിന് കാരണം ആന്തരിക രക്തസ്രാവമെന്ന് സൂചന

നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നടൻ മുറിയിൽ തലയിടിച്ചാണ് വീണതെന്നും ഇതുമൂലം ഉണ്ടായ ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് സംശയ൦ . ദിലീപിന്റെ മുറിയിൽ നിന്ന് മദ്യക്കുപ്പികൾ…

നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നടൻ മുറിയിൽ തലയിടിച്ചാണ് വീണതെന്നും ഇതുമൂലം ഉണ്ടായ ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് സംശയ൦ . ദിലീപിന്റെ മുറിയിൽ നിന്ന് മദ്യക്കുപ്പികൾ ഉൾപ്പെടെ കണ്ടെത്തി.ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. കൂടാതെ ഹോട്ടൽ ജീവനക്കാരുടെ ഉൾപ്പെടെ ഉള്ളവരുടെ മൊഴി രേഖപ്പെടുത്തി. അതേസമയം നടന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന യാതൊരു തെളിവുകൾ ലഭിച്ചില്ലെന്നും , പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർന്ന് നടപടികൾ സ്വീകരിക്കും എന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സിനിമാ , സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത് , തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണു നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപാണു ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരങ്ങൾ. റൂമിൽ നിന്നും ദുർഗന്ധം എത്തിയതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്നു നോക്കിയത് , ഇതോടെയാണു നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്താണു ദിലീപ് ശങ്കറിന്റെ വീട്. എന്നാൽ സീരിയൽ ഷൂട്ടിങ്ങിനായാണ് നടൻ തിരുവനന്തപുരത്ത് എത്തിയത്.

Leave a Reply