അണ്ണാ സർവകലാശാലയിലെ ബലാത്സംഗത്തില്‍ പ്രതിഷേധിച്ച ബിജെപി നേതാവും , നടിയുമായ ഖുശ്ബു അറസ്റ്റിൽ. പോലീസിന്റെ അനുമതി ഇല്ലാതെ പ്രതിഷേധം നടത്തിയതിൻെറ പേരിലാണ് ഖുശ്ബുവിന് അറസ്റ്റ് ചെയ്യ്തത്. ഇതിന്റെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യ്തിരുന്നത്. പ്രതിഷേധത്തില്‍ പങ്കെടുക്കാതിരിക്കാന്‍ തങ്ങളെ പൊലീസ് വീട്ടു തടങ്കലിലാക്കി ആരോപണവുമായി ബിജെപി നേതാക്കള്‍ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.അതേസമയം ഡിസംബർ 23 നെ രാത്രി 8 മണിയോടെയാണ് അണ്ണാ സര്‍വകലാശാല ക്യാംപസില്‍ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായത്.
പള്ളിയിൽ പോയ പെൺകുട്ടി സുഹൃത്തിനൊപ്പം കോളേജ് ക്യാംപസിലേക്ക് പോകുന്നതിനിടെയാണ് ഈ ക്രൂര സംഭവമുണ്ടായത്. പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ഇങ്ങനൊരു ക്രൂരപീഡനം നടത്തിയത്.ഈ സംഭവത്തിൽ കോട്ടുപുരം സ്വദേശി ജ്ഞാനശേഖരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.



