സൈബർ അതിക്രമങ്ങൾക്ക് എതിരെ ശബ്ദമുയർത്തി ചിന്ത ജെറോം

സൈബർ അതിക്രമങ്ങൾക്ക് എതിരെ ശബ്ദമുയർത്തി ചിന്ത ജെറോം .സൈബർ അറ്റാക്കുകൾ പുത്തൻ കഥകളല്ലെന്നും താൻ എപ്പോഴും സൈബർ അതിക്രമങ്ങളുടെ ഇരയായിരുന്നുവെന്നും ചിന്താ ജെറോം .അതിക്രമങ്ങൾക്ക് ഇരയായി തകർന്ന കുട്ടികളുടെ ജീവിതം നേരിട്ട് കണ്ടിട്ടുണ്ടെന്നും ,ഇത്തരം…

സൈബർ അതിക്രമങ്ങൾക്ക് എതിരെ ശബ്ദമുയർത്തി ചിന്ത ജെറോം .സൈബർ അറ്റാക്കുകൾ പുത്തൻ കഥകളല്ലെന്നും താൻ എപ്പോഴും സൈബർ അതിക്രമങ്ങളുടെ ഇരയായിരുന്നുവെന്നും ചിന്താ ജെറോം .അതിക്രമങ്ങൾക്ക് ഇരയായി തകർന്ന കുട്ടികളുടെ ജീവിതം നേരിട്ട് കണ്ടിട്ടുണ്ടെന്നും ,ഇത്തരം വ്യക്തി അധിക്ഷേപം നടത്തുന്ന കുറ്റവാളികൾക് എതിരെ നടപടി എടുക്കണം എന്നും സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം ഡോക്ടർ ചിന്താ ജെറോം പ്രതികരിക്കുന്നു .

അഭിമന്യു കൊലചെയ്യപ്പെട്ടപ്പോൾ താൻ പോസ്റ്റിട്ടിരുന്നു .അതിനെ ബോധപൂർവം വളച്ചൊടിച്ചു എന്നാണ് ചിന്ത ജെറോം പറയുന്നത് .എടുത്തു പറയത്തക്ക വിധത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് .സൈബർ അതിക്രമണങ്ങൾക്ക് ഇരയായവരെ കുറിച്ച് തനിക്ക് അടുത്ത് അറിയാമെന്നും ചിന്ത വെളിപ്പെടുത്തുന്നു .വിമര്‍ശനങ്ങള്‍ അതിര് വിട്ട് വ്യക്തിജീവിതത്തെ പോലും ബാധിച്ച നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ചിന്താ ജെറോം പറഞ്ഞു.

നമ്മളെ അറിയാത്ത ആളുകളല്ലെ ഇങ്ങനെ വിമര്‍ശിക്കുന്നത്. മുഖമില്ലാത്ത കൂട്ടങ്ങള്‍,മറഞ്ഞിരുന്ന് വിമർശിക്കുന്ന മുഖംമൂടി കൂട്ടങ്ങള്‍.. തകര്‍ന്നു പോയ പല പെണ്‍കുട്ടികളെയും കണ്ടിട്ടുണ്ട് ഇങ്ങനെയാണ് ചിന്ത ജെറോമിൻറെ വാക്കുകൾ .ഇനിയും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തിയാല്‍ എല്ലാവരും നിയമ പോരാട്ടം നടത്തണമെന്നും ചിന്ത ജെറോം കൂട്ടിച്ചേര്‍ത്തു. മകള്‍ക്ക് എതിരായ സൈബര്‍ അധിക്ഷേപങ്ങള്‍ പലപ്പോഴും തന്നെ വേദനിപ്പിച്ചുവെന്ന് ചിന്താ ജെറോമിന്റെ അമ്മയും വെളിപ്പെടുത്തുന്നു .

Leave a Reply