യു പ്രതിഭ എംഎൽഎയുടെ മകന്റെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസാരവത്ക്കരിച്ച മന്ത്രി സജി ചെറിയാനെതിരെ ദീപിക പത്രം. വിഷപ്പുകയും വിവരക്കേടും എന്ന പേരിൽ എഡിറ്റോറിയൽ. മയക്കുമരുന്നിൻ്റെ കാര്യത്തിൽ മതവും രാഷ്ട്രീയവും കൂട്ടി കലർത്തരുതെന്ന് ദീപിക പത്രം. ഏതു രാജാവിൻ്റെ മകനായാലും നാർക്കോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസെന്ന് എഡിറ്റോറിയൽ. മന്ത്രിയുടെ വാക്കുകൾ വമിപ്പിക്കുന്നത് വിക്ഷപ്പുകയെന്ന് വിമർശനം.എംഎൽഎയെ പിന്തുണക്കാൻ അവകാശമുണ്ട് എന്നാൽ കുറ്റക്കാരെ ന്യായീകരിച്ചത് ശരിയല്ലെന്നാണ് ദീപിക പത്രത്തിലെ എഡിറ്റോറിയലിൽ പറയുന്നത്.
കുറ്റക്കാരെ ന്യായീകരിക്കാൻ കുറ്റം നിസാരവത്കരിച്ചത് തെറ്റാണ്. ഉത്തരവാദിത്വമില്ലായ്മയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഇത്. ആലപ്പുഴ എക്സൈസ് കമ്മീഷണറെ സ്ഥലം മാറ്റിയതിലും വിമർശനം. ആശ്രിതരെ ചേർത്തുനിർത്തുന്നതും അനഭിമതിരെ കൈകാര്യം ചെയ്യുന്നതുമായ രാഷ്ട്രീയ കേരളത്തിന് അത്ര പരിചയമില്ലാത്തതല്ലല്ലോ എന്ന് എഡിറ്റോറിയലിൽ പറയുന്നു. മന്ത്രി സജി ചെറിയൻ പുക വലിക്കുന്നത് കൊണ്ട് പുകവലി മഹത്തരമല്ല. പുകവലിയെ നിസാരവത്കരിക്കാൻ എംടിയെ കൂട്ടുപിടിച്ചത് അപലപനീയമെന്ന് ദീപിക പത്രം പറയുന്നു.
എന്നാൽ മന്ത്രി സജി ചെറിയാന്റെ പരാമർശം പുകവലിക്കുന്നത് മഹാ അപരാധമാണോയെന്നായിരുന്നു. താൻ എഫ്ഐആർ വായിച്ചതാണെന്നും അതിൽ മോശപ്പെട്ടത് ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. മോശപ്പെട്ട കാര്യം ചെയ്തെന്ന് പറഞ്ഞിട്ടില്ലാ കേസ് റിപ്പോർട്ടിൽ എന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. കൂടാതെ പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നു ചോദിച്ച സജി ചെറിയാൻ താനും ജയിലിൽ കിടന്നപ്പോൾ പുകവലിക്കാറുണ്ടായിരുന്നെന്നും പരാമർശിച്ചു, മന്ത്രിയുടെ ഈ പ്രസ്ഥാവനക്കെതിരെ നിരവധി നേതാക്കൾ രംഗത്ത് എത്തിയിരുന്നു, കൂടാതെ സോഷ്യൽ മീഡിയിൽ നിരവധി വിമർശനവും എത്തിയിരുന്നു.



