കലോത്സവത്തിന് തിരശ്ശീല വീഴാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പൊരിഞ്ഞ പോരാട്ടം.കണ്ണൂർ മുൻപന്തിയിൽ തന്നെ കലോത്സവത്തിൽ പൊരിഞ്ഞ പോരാട്ടം തുടരുന്നു .സമാപന സമ്മേളനം മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ആണ് നടക്കുന്നത്. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ജേതാക്കൾക്കുള്ള സ്വർണക്കപ്പും മാധ്യമ പുരസ്കാരങ്ങളും സമ്മാനിക്കും. സ്വർണക്കപ്പ് രൂപകൽപന ചെയ്ത ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നൽകുന്ന പഴയിടം മോഹനൻ നമ്പൂതിരിയെയും ആണ് വേദിയിൽ ആദരിക്കുക.
മന്ത്രി ജി.ആർ.അനിൽ അധ്യക്ഷത വഹിക്കും. സ്പീക്കർ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.മുഖ്യാഥിതികളായി എത്തുന്നത് സിനിമ താരങ്ങളായ ടോവിനൊ തോമസും ആസിഫ് അലിയും ആണെന്നാണ് സൂചന .ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം കടുക്കുകയാണ് .അപ്പീലുകൾ എല്ലാം ഉടൻ തന്നെ തീർപ്പാകുമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു .ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത് തൃശൂർ തന്നെയാണ് .
980 പോയിൻറ് ആണ് തൃശൂരിന് നിലവിൽ സ്വന്തമായിട്ടുള്ളത് .പിന്നാലെ കണ്ണൂരും കോഴിക്കോടും മുന്നും നാലും സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ട് .ഹരിത ചട്ടങ്ങൾ പാലിച്ച് തന്നെയാണ് കലോത്സവം അരങ്ങേറിക്കൊണ്ടിരിക്കുന്നത് .അപ്പീലുകളുടെ റിസൾട്ടും പുറത്തായതിന് ശേഷമേ കലോത്സവ വിജയിയെ പ്രഖ്യാപിക്കാൻ കഴിയു .974 പോയിൻറ് കരസ്ഥമാക്കി കണ്ണൂരും 972 പോയിൻറ് കരസ്ഥമാക്കി കോഴിക്കോടും മുന്നേറുന്നുണ്ട്.കലോത്സവത്തിന് സമാപനമായി സ്വർണ കപ്പ് വിജയികൾക്ക് കൈമാറും .ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സ്വർണ കപ്പിന് വേണ്ടിയുള്ള മത്സരം തുടരുകയാണ്.വർഷാവർഷം മത്സരത്തിൻറെ സ്വഭാവത്തിലും വിജയികൾക്കും പുത്തൻ മാറ്റങ്ങൾ തന്നെയാണ് കാണാൻ കഴിയുന്നത് .



