ഹണി റോസ് അബലയല്ല,അവർ ഒരു ശക്തയായ സ്ത്രീയാണ്. ഭരണഘടന നൽകുന്ന അവകാശത്തിലാണ് താൻ നടിക്കതിരെ വിമർശനം നടത്തിയത്. രാഹുൽ ഈശ്വർ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു, കൂടാതെ ഈ വാർത്ത സമ്മേളനത്തിൽ രാഹുൽ പറയുന്നു പുരുഷൻമാർക്കും ,കുടുംബത്തിനും വേണ്ടിയാണ് ഇപ്പോൾ താൻ നടത്തുന്ന ഈ വാർത്ത സമ്മേളനവും എന്നും കൂട്ടിച്ചേർക്കുന്നു. ഹണി റോസും വിമർശനത്തിന് അതീതയല്ല, മാന്യമായ ഭാഷയിലാണ് താൻ വിമർശിച്ചത്, ബോചെ ചെയ്തത് തെറ്റെന്ന് ആദ്യം പറഞ്ഞത് താനാണ്.

ശരിയെന്ന് വിശ്വസിക്കുന്ന കാര്യത്തിൽ ജയിലിൽ പോവാൻ മടിയില്ല, രാഹുൽ ഈശ്വർ
ബോബി ചെമ്മണ്ണൂരിന്റെ ദ്വയാര്‍ത്ഥ പ്രയോഗം കൊണ്ട് അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെ കാണാതിരിക്കാനാവില്ല,അതൊന്നു൦ ആരും മറക്കരുത് രാഹുൽ ഈശ്വർ പറഞ്ഞു.പുരുഷ വിരോധം ആണ് പുരോഗമനമെന്ന് ചിന്തിക്കുന്നവരാണ് ചില ഫെമിനിസ്റ്റുകൾ.സ്ത്രീകളെ പരമാവധി പ്രകോപിപ്പിക്കുക എന്നതാണ് ചില പുരുഷന്മാരുടെ ചിന്ത.ശരിയെന്ന് വിശ്വസിക്കുന്ന കാര്യത്തിൽ ജയിലിൽ പോവാൻ മടിയില്ല, രാഹുൽ ഈശ്വർ പറഞ്ഞു.മുൻപും തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.എന്നിട്ടും ഞാൻ എടുത്ത നിലപാട് ശരിയാണെന്നും തെളിഞ്ഞിട്ടുണ്ട് രാഹുൽ പറയുന്നു.
താന്‍ ചെയ്യുന്നത് ഓര്‍ഗനൈസ്ഡ് ക്രൈം ആണെന്ന് പറയുന്നത് തെറ്റ് രാഹുൽ ഈശ്വർ
അതേസമയം നടി ഹണി റോസിന്റെ വിഷമത്തോടൊപ്പം താൻ നില്‍ക്കുന്നു,അതുപോലെ അവര്‍ക്കെതിരായ സൈബര്‍ ബുള്ളിയിംഗ് ശരിയല്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഹണി റോസ് തനിക്കെതിരെ ഉപയോഗിക്കുന്നത് കടുത്ത വാക്കുകളാണ്. താന്‍ ചെയ്യുന്നത് ഓര്‍ഗനൈസ്ഡ് ക്രൈം ആണെന്ന് അവർ പറയുന്നു. എന്നാൽ അത്തരം വലിയ വാക്കുകള്‍ ഉപയോഗിക്കരുത് രാഹുല്‍ ഈശ്വർ ഈ വാർത്ത സമ്മേളനത്തിൽ പറയുന്നു.



