നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ തൽക്കാലം പൊളിക്കില്ല.സ്വാമിയുടെ സമാധി വിവാദത്തില്‍ കല്ലറ പൊളിക്കുന്നതിന് ഉള്ള ഉത്തരവ് കിട്ടിയിരുന്നു.എന്നാൽ ഇതിന് പിന്നാലെ സ്ഥലത്തെത്തി അതിനുള്ള നീക്കങ്ങൾ നടത്തവേ വൻ പ്രതിഷേധം അവിടെ ഉയരുകയും ചെയ്യ്തിരുന്നു. ഇതേ തുടർന്ന് സംഘർഷ സാധ്യത ഉടലെടുത്തതോടെയാണ് കല്ലറ ഉടൻ പൊളിക്കേണ്ടെന്ന തീരുമാനം എടുത്തത്. ഈ വിഷയത്തിൽ അന്തിമ തീരുമാനം എത്തുന്നതുവരെ തത്കാലം നടപടിക്രമങ്ങൾ നിർത്തിവെക്കാൻ ജില്ലാകളക്ടർ നിർദേശം നൽകുകയായിരുന്നു.ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പിന്നീട് സബ്കളക്ടറും സംഘവും പ്രദേശത്ത് നിന്നും മടങ്ങുകയായിരുന്നു.

കല്ലറ പൊളിക്കലിൽ നാട്ടുകാരും ,ഹൈന്ദവ സംഘടന പ്രവർത്തകരും തമ്മിൽ തർക്കം
എന്നാൽ സ്വാമിയുടെ കല്ലറ പൊളിക്കാൻ തീരുമാനമായതോടെ നാട്ടുകാരും ,ഹൈന്ദവ സംഘടന പ്രവർത്തകരും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. ഇരു വിഭാഗത്തെയും പൊലീസ് സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചിരുന്നു.എന്നാൽ ഇരുവിഭാഗങ്ങളും തമ്മിൽ വീണ്ടും സംഘർഷം ഉണ്ടാകുകയായിരുന്നു. കല്ലറ പൊളിക്കാനായി നോട്ടീസ് നൽകിയിട്ടില്ലെന്നും, കുടുംബത്തിന്റെ കൈവശമുള്ള, പൂജകൾ ചെയ്യുന്ന സ്ഥലമായതിനാൽ കല്ലറ പൊളിക്കാനായി സാധിക്കില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം
മക്കളുടെയും, ബന്ധുവിന്റെ മൊഴിയിലും വൈരുദ്ധ്യ൦
അതേസമയം ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് മക്കളുടെ മൊഴികളില്‍ വൈരുധ്യമെന്ന് പൊലീസ് കണ്ടെത്തി. സമാധിക്ക് സമയമായി എന്ന് പറഞ്ഞ് പിതാവ് അറയില്‍ ഇരുന്ന് മരിച്ചു എന്നാണ് മക്കളില്‍ ഒരാളുടെ മൊഴി. എന്നാൽ മരണം സംഭവിച്ച ശേഷം കുളിപ്പിച്ച് സമാധി ഇരുത്തുകയായിരുന്നു എന്നാണ് മറ്റൊരാളുടെ മൊഴി. കൂടാതെ ഒരു ബന്ധുവിന്റെ മൊഴിയിലും വൈരുദ്ധ്യമുണ്ട് പൊലീസ് പറയുന്നു..എന്നാൽ ഈ വിഷയത്തിൽ പോലീസ് മിസ്സിംഗ് കേസാണ് രജിസ്റ്റർ ചെയ്യ്തിരിക്കുന്നത്.ദുരൂഹതകള്‍ നീക്കാന്‍ ആദ്യം വേണ്ടത് ഗോപന്‍ സ്വാമി മരിച്ചു എന്ന് സ്ഥിരീകരിക്കുകയാണ്. അതിനായി കല്ലറ തുറന്ന് അതില്‍ മൃതദേഹം ഉണ്ടെന്ന് ഉറപ്പിക്കണം. ഇതിനുള്ള അനുമതിയാണ് കലക്ടറോട് തേടിയത്.



