പി വി അൻവറിന് കേരളകൺവീനറായി നിയമിച്ചു തൃണമൂൽ കോൺഗ്രസ്, തീരുമാനം മമതാ ബാനർജിയുടെ നിർദേശപ്രകാരം

പി വി അന്‍വറിനെ കേരള കണ്‍വീനറായി നിയമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. അൻവർ എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഈ ഔദ്യോഗിക പ്രഖ്യാപനം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ,തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ…

പി വി അന്‍വറിനെ കേരള കണ്‍വീനറായി നിയമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. അൻവർ എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഈ ഔദ്യോഗിക പ്രഖ്യാപനം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ,തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരമാണ് എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കുന്നതെന്ന് അന്‍വര്‍ അറിയിച്ചിരുന്നു.ഇന്നായിരുന്നു പി വി അൻവർ തന്റെ എംഎൽഎ സ്ഥാനം രാജിവെച്ചത്. ഇന്ന് രാവിലെയാണ് അന്‍വര്‍ സ്പീക്കറുടെ ചേംബറിലെത്തി രാജിക്കത്ത് കൈമാറിയത്.

തൃണുമൂൽ കോൺഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അന്‍വറിന് നല്‍കിയേക്കുമെന്നും സൂചന

താൻ നിലമ്പൂരിൽ മത്സരിക്കില്ലെന്ന് , സ്പീക്കര്‍ക്ക്  രാജി നല്‍കിയതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അൻവർ പറഞ്ഞിരുന്നു. യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കാനാണ് തീരുമാനം. പകരം വി എസ് ജോയിയെ  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്നും  പി വി അന്‍വര്‍ അഭ്യര്‍ത്ഥിച്ചു. നിലമ്പൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മലയോര മേഖലയുമായി ബന്ധമുണ്ടായിരിക്കണം. മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ അറിയുന്ന ആളാണ് ജോയി, നിലമ്പൂരില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥി വേണമെന്നും പി വി അന്‍വര്‍ പറഞ്ഞു.

മമത ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയെ കുറിച്ച് അന്‍വര്‍

മമത ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയെ കുറിച്ച് അന്‍വര്‍ പറഞ്ഞു. കല്‍ക്കത്തയില്‍ താൻ പോവുകയും ,പാര്‍ട്ടി നേതൃത്വവുമായി  സംസാരിക്കുകയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് വീഡിയോ കോണ്‍ഫറന്‍സ് വഴി കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു എന്നും അൻവർ പറഞ്ഞിരുന്നു. ഇങ്ങനൊരു വിശദീകരണത്തിൽ പ്രധാനം കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വിഷയമായ വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ടതാണ് ,ഇതില്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും പറഞ്ഞു എന്നും അൻവർ പറഞ്ഞു.

പി വി അൻവർ രാജ്യസഭയിലേക്ക് ,വീഡിയോ കാണാം

Leave a Reply