ഗോപന്റെ മരണസർട്ടിഫിക്കേറ്റ് എവിടെ? കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമെന്ന് കോടതി

നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിക്കല്ലറ തുറക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി, കൂടാതെ നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണസർട്ടിഫിക്കറ്റ് ഇല്ലങ്കിൽ ഗോപന്റെ മരണം അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി അറിയിച്ചു.…

നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിക്കല്ലറ തുറക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി, കൂടാതെ നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണസർട്ടിഫിക്കറ്റ് ഇല്ലങ്കിൽ ഗോപന്റെ മരണം അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി അറിയിച്ചു. കല്ലറ പരിശോധിക്കാന്‍ ആര്‍ഡിഒ ഒരു ഉത്തരവിട്ടിരുന്നു, എന്നാൽ ആ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യവുമായാണ് കുടുംബം ഇന്ന് ഹർജി കോടതിക്ക് നൽകിയത്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചിലേക്കാണ് ഈ ഹര്‍ജി വന്നത്.

ഗോപന്റെ മരണസർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി

അതേസമയം സമാധിയായ ഗോപന്റെ മരണ സർട്ടിഫിക്കറ്റ് എവിടെ എന്നും, അന്വേഷണം തടയാനാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. അസ്വാഭാവിക മരണമാണോ സ്വാഭാവിക മരണമാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട് കോടതി പറയുന്നു. മരണം എവിടെ അംഗീകരിച്ചു എന്നും, എങ്ങനെ മരിച്ചുവെന്ന് പറയാന്‍ കുടുംബത്തോട് കോടതി ആവശ്യപ്പെടുകയും ചെയ്യ്തു.

കല്ലറ തുറന്ന് പരിശോധിക്കുന്നതിനെ എന്തിനാണ് പേടിക്കുന്നതെന്ന് കുടുംബത്തോട് കോടതി

കല്ലറ തുറന്ന് പരിശോധിക്കുന്നതിനെ എന്തിനാണ് പേടിക്കുന്നത് ?കോടതി ചോദിച്ചു, ജില്ലാ കലക്ടര്‍ക്ക് ഈ വിഷയത്തില്‍ നോട്ടീസ് അയച്ചു. കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണം. ഹര്‍ജി അടുത്ത ആഴ്ചത്തേക്ക് മാറ്റി. അതേസമയം കുടുംബം ഗോപന്റെ  മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാന്‍ കഴിയണമെന്ന് കോടതിയോട് ആവശ്യപെട്ടിരുന്നു. കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് റദ്ദാക്കണമെന്നും കുടുംബം ഹര്‍ജിയില്‍ വ്യക്തമാക്കി എന്നാൽ ഇപ്പോൾ അതിനെതിരായാണ് കോടതി ഇപ്പോൾ വ്യക്തത നൽകിയത്.

Leave a Reply