നാവികസേനയ്‌ക്കായി 6 പുതിയ അന്തർവാഹിനി നിർമാണ പദ്ധതിയുമായി ഭാരതം, 70,000 കോടിയോളം രൂപ ചെലവ്

നാവികസേനയ്‌ക്കായി 6 പുതിയ അന്തർവാഹിനി നിർമാണ പദ്ധതിയുമായി ഭാരതം. നാവികസേനയ്‌ക്കായി ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക്. പ്രോജക്ട് 75ഐ എന്ന പദ്ധതി പ്രകാരമാണ് അന്തര്‍വാഹിനികള്‍ നിര്‍മിക്കുക. പ്രതിരോധമന്ത്രാലയം അന്തര്‍വാഹിനി…

നാവികസേനയ്‌ക്കായി 6 പുതിയ അന്തർവാഹിനി നിർമാണ പദ്ധതിയുമായി ഭാരതം. നാവികസേനയ്‌ക്കായി ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക്. പ്രോജക്ട് 75ഐ എന്ന പദ്ധതി പ്രകാരമാണ് അന്തര്‍വാഹിനികള്‍ നിര്‍മിക്കുക. പ്രതിരോധമന്ത്രാലയം അന്തര്‍വാഹിനി നിർമ്മാണത്തിനായി നിശ്ചയിച്ചിരുന്നത് 43,000 കോടിരൂപയാണ്. എന്നാല്‍ ജര്‍മ്മന്‍കമ്പനിയുടെ സാങ്കേതികവിദ്യ പ്രകാരം ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാൻ 70,000 കോടി രൂപയാ ചിലവാകുമെന്നാണ് കണക്കാക്കുന്നത്.

പൊതുമേഖലാ കപ്പല്‍നിര്‍മാണ സ്ഥാപനമായ മസഗോണ്‍ ഡോക്ക്‌യാര്‍ഡ്, ജര്‍മ്മന്‍ കമ്പനിയായ തൈസ്സെന്‍ക്രുപ്പ് മറൈന്‍ സിസ്റ്റം എന്നിവരുടെ സംയുക്ത സംരംഭത്തിനാണ് അന്തര്‍വാഹിനി നിര്‍മിക്കാനുള്ള കരാര്‍ ലഭിക്കുന്നത്. ദക്ഷിണ കൊറിയ, ഗ്രീസ്, പോര്‍ച്ചുഗല്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഇതേ മോഡല്‍ അന്തര്‍വാഹിനികള്‍ ഉപയോഗിക്കുന്നുണ്ട്. ജർമ്മൻ അന്തർവാഹിനി കടലിൽ പൂർണമായി പ്രവർത്തിക്കുന്ന എയർ ഇൻ‍ഡിപ്പെന്റൻ്റ് പ്രൊപ്പൽഷൻ (AIP) പ്രദർശിപ്പിച്ചിരുന്നു. ഡീസൽ-വൈദ്യുത അന്തർവാഹിനിക്ക് രണ്ടാഴ്ചയോളം വെള്ളത്തിനടിയിൽ തുടരാനുള്ള ശേഷി എഐപി നൽകുന്നു. കടലില്‍ പരമാവധി ശത്രുക്കളുടെ കണ്ണില്‍പെടാതെ സഞ്ചരിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍.

2021 ജൂലൈയിൽ പ്രതിരോധ മന്ത്രാലയം ഈ അന്തർവാഹിനികൾക്കായി കരാർ മുന്നോട്ട് വെച്ചിരുന്നു. പിന്നീട് ഇത് 2023 ഓഗസ്റ്റ് വരെ നീട്ടി. പ്രോജക്ട് 75ഐ എന്ന പദ്ധതി പ്രകാരമാണ് അന്തര്‍വാഹിനികള്‍ നിര്‍മിക്കുക. ധാരണയനുസരിച്ച് എംഡിഎല്ലും പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള കരാർ ഒപ്പിട്ട തീയതി മുതൽ 7 വർഷത്തിനുള്ളിൽ ആദ്യത്തെ അന്തർവാഹിനി ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറണം.

ഇതാണ് ഇന്ത്യയുടെ പ്രതിരോധ സംവിധാനം ഞെട്ടരുത്

Leave a Reply