കോൺഗ്രസ് നേതാവും എംപിയുമായ ഗൗരവ് ഗൊഗോയിയുടെ ബ്രിട്ടീഷുകാരിയായ ഭാര്യ എലിസബത്തിന് പാകിസ്താനുമായ ചാരസംഘടനയായ ഐഎസ്ഐയുമായും ബന്ധമുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ആരോപണം. എലിസബത്ത് കോൾബൺ പാക്കിസ്ഥാനിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്ന് ഹിമന്ത ശർമ്മ പറഞ്ഞു. എന്നാൽ ഇതിനു തെളിവ് ഹാജരാകാൻ കോൺഗ്രസ് ആവശ്യപ്പെട്ടു. ഗൗരവ് ഗൊഗോയിയുടെ ഭാര്യയായ എലിസബത്ത് ഗൊഗോയിയുടെ വിദേശ പൗരത്വവും മുമ്പ് പാകിസ്താനിൽ ജോലി ചെയ്തതുമാണ് ബി.ജെ.പി നേതാവ് ചോദ്യം ചെയ്യുന്നത്.
ഹിമന്ത ശർമയുടെ ആരോപണങ്ങൾക്ക് എന്ത് തെളിവാണുള്ളതെന്നും എന്തുകൊണ്ടാണ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതെന്നും കോൺഗ്രസ് നേതാവ് റാഷിദ് ആൽവി ചോദിച്ചു. എന്നാൽ ആരോപണങ്ങൾ എല്ലാംതന്നെ തള്ളിക്കളഞ്ഞ ഗൗരവ് ഗൊഗോയ്, അസമിലെ ജനങ്ങളുടെ വിവേകത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് ഗൗരവ് ഗൊഗോയ് പറഞ്ഞു.



