യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യാനായി യു.എസിന്റെയും റഷ്യയുടെയും പ്രതിനിധികൾ ഇന്ന് സൗദി അറേബ്യയിലെ റിയാദിൽ ചർച്ച നടത്തും. ട്രംപിന്റെ നീക്കം യുഎസിന്റെ യൂറോപ്യന്‍ സഖ്യകക്ഷികളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സ്, പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരാണ് റഷ്യയുടെ പ്രതിനിധി സംഘവുമായി റിയാദില്‍ കൂടിക്കാഴ്ച നടത്തുക. അധികാരത്തിലേറിയ ഉടൻ യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന ട്രംപ്, റഷ്യ-യുക്രൈൻ അവസാനിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. എന്നാൽ റിയാദിൽ നടക്കുന്ന ഈ ചർച്ചയ്ക്ക് പക്ഷേ യുക്രൈന് ക്ഷണമില്ല. അമേരിക്കയുടെയും റഷ്യയുടെയും പ്രതിനിധികളാണ് ഇതിൽ പങ്കെടുക്കുക.
യുദ്ധത്തില്‍നിന്ന് പിന്മാറുന്നതിനായി ഉപരോധങ്ങള്‍ നീക്കുന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ ട്രംപ് പുടിന് നല്‍കിയതായാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.



