ബലാത്സംഗ കേസ്; വേടന്റെ വീട്ടിൽ പരിശോധന, മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു

റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരായ ബലാത്സംഗ കേസിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് പൊലീസ്. വേടന്റെ തൃശ്ശൂരിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇന്നലെയാണ് തൃക്കാക്കര പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ വേടന്റെ മൊബൈൽ…

റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരായ ബലാത്സംഗ കേസിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് പൊലീസ്. വേടന്റെ തൃശ്ശൂരിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇന്നലെയാണ് തൃക്കാക്കര പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ വേടന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു.

യുവ ഡോക്ടറുടെ പരാതിയിലാണ് വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തിവെയ്ക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

ഇൻസ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവിൽ കോഴിക്കോട്ടെ ഫ്ളാറ്റിൽ വെച്ച് വേടൻ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തുംവെച്ച് വേടൻ പീഡിപ്പിച്ചുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. അതേസമയം കേസിൽ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18ലേക്ക് മാറ്റിയിരുന്നു.

 

Leave a Reply