മൂന്ന് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

  കൂടുതൽ കണക്റ്റഡും ഇൻററാക്‌ടീവും ഗ്രൂപ്പ് ചാറ്റ് പോലെ തോന്നിപ്പിക്കാനും സഹായിക്കുന്ന മൂന്ന് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം. മീമുകൾ റീപോസ്റ്റ് ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾ റീൽസിൽ എന്താണ് ആസ്വദിക്കുന്നതെന്ന് കാണുക, അല്ലെങ്കിൽ നിങ്ങളുടെ…

 

കൂടുതൽ കണക്റ്റഡും ഇൻററാക്‌ടീവും ഗ്രൂപ്പ് ചാറ്റ് പോലെ തോന്നിപ്പിക്കാനും സഹായിക്കുന്ന മൂന്ന് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം. മീമുകൾ റീപോസ്റ്റ് ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾ റീൽസിൽ എന്താണ് ആസ്വദിക്കുന്നതെന്ന് കാണുക, അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട കണ്ടൻറ് ക്രിയേറ്റേഴ്സ് എവിടെ നിന്ന് പോസ്റ്റ് ചെയ്യുന്നുവെന്ന് ട്രാക്ക് ചെയ്യുക തുടങ്ങിയവയ്ക്കായുള്ള ഫീച്ചറുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിലെ ‘റീപോസ്റ്റ്’ ഫീച്ചർ

ഇൻസ്റ്റഗ്രാം ഇപ്പോൾ ഉപയോക്താക്കളെ പബ്ലിക് റീലുകൾ റീപോസ്റ്റ് ചെയ്യാനും പോസ്റ്റുകൾ നേരിട്ട് അവരുടെ പ്രൊഫൈലിലേക്ക് ഫീഡ് ചെയ്യാനും അനുവദിക്കുന്നു. ഈ റീപോസ്റ്റുകൾ നിങ്ങളുടെ ഗ്രിഡ് ഹൈജാക്ക് ചെയ്യില്ല. പകരം അവ ഒരു റീപോസ്റ്റ് ടാബിൽ നിലനിൽക്കും. കൂടാതെ നിങ്ങളുടെ ഫോളോവേഴ്‌സിനും ദൃശ്യമാകും.

ഇപ്പോൾ റീപോസ്റ്റ് ചെയ്യുന്നത് വളരെ ലളിതമാണ്. അതിനായി പോസ്റ്റിൻറെയോ റീലിൻറെയോ താഴെയുള്ള റീപോസ്റ്റ് ഐക്കണിൽ ടാപ്പ് ചെയ്യുക. ഒരു പോപ്പ്-അപ്പ് ബബിൾ വഴി ഒരു ചെറിയ കുറിപ്പ് ചേർക്കാനുള്ള ഓപ്ഷനും നിങ്ങൾക്ക് ലഭിക്കും.

ലൈവ് മാപ്പ് ഫീച്ചർ

ഉപയോക്താക്കൾക്ക് അവരുടെ ഏറ്റവും പുതിയ ലൊക്കേഷൻ പങ്കിടാനും ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള കണ്ടൻറ് കണ്ടെത്താനും അനുവദിക്കുന്നു. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കളും കണ്ടൻറ് ക്രിയേറ്റേഴ്സും ഏത് സ്ഥലത്തുനിന്നാണ് കണ്ടൻറ് പങ്കിട്ടതെന്നോ പോസ്റ്റ് ചെയ്തതെന്നോ കണ്ടെത്താൻ സാധിക്കും.

റീൽസിലെ പുതിയ ‘ഫ്രണ്ട്സ്’ ടാബ്

ഇൻസ്റ്റഗ്രാം റീൽസിൽ ആഗോളതലത്തിൽ ഒരു പുതിയ ഫ്രണ്ട്സ് ടാബ് ആരംഭിച്ചിട്ടുണ്ട്. ഈ ഫീച്ചർ ഇതിനകം യുഎസിൽ ലഭ്യമാണ്. ഈ ടാബിൽ, ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കൾ ലൈക്ക് ചെയ്‍തതോ, കമൻറ് ചെയ്‍തതോ, റീപോസ്റ്റ് ചെയ്‍തതോ അല്ലെങ്കിൽ സൃഷ്‍ടിച്ചതോ ആയ പബ്ലിക് റീലുകൾ കാണാൻ കഴിയും. സ്വകാര്യ ബ്രൗസിംഗ് ഇഷ്‍ടപ്പെടുന്ന ഉപയോക്താക്കൾക്ക് ഈ ടാബിൽ അവരുടെ ഇടപെടലുകൾ കാണിക്കുന്നത് ഒഴിവാക്കാം.

Leave a Reply