ഒമാനിൽ ഇറാൻ ആക്രമണം; ദുഖും, ഖസബ് തുറമുഖങ്ങൾക്ക് നേരെ ആക്രമണം

  ഒമാനിൽ ഇറാൻ ആക്രമണം. ദുഖും തുറമുഖത്ത് രണ്ട് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായെന്ന് ഒമാൻ അറിയിച്ചു. ഡ്രോണുകളിൽ ഒന്ന് തൊഴിലാളികളുടെ താമസ കേന്ദ്രത്തിൽ പതിച്ചു. ഒരു തൊഴിലാളിക്ക് പരുക്കേറ്റെന്നാണ് വിവരം. ഖസബ് തുറമുഖത്ത് കപ്പലിന്…

 

ഒമാനിൽ ഇറാൻ ആക്രമണം. ദുഖും തുറമുഖത്ത് രണ്ട് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായെന്ന് ഒമാൻ അറിയിച്ചു. ഡ്രോണുകളിൽ ഒന്ന് തൊഴിലാളികളുടെ താമസ കേന്ദ്രത്തിൽ പതിച്ചു. ഒരു തൊഴിലാളിക്ക് പരുക്കേറ്റെന്നാണ് വിവരം. ഖസബ് തുറമുഖത്ത് കപ്പലിന് നേരെയും ആക്രമണമുണ്ടായി.

തുറമുഖത്താണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. ജീവനക്കാരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. ഈ ആക്രമണത്തിൽ നാലുപേർക്ക് പരുക്കേറ്റു. കപ്പലിൽ 15 ഇന്ത്യക്കാരും അഞ്ച് ഇറാൻ പൗരന്മാരുമുണ്ടായിരുന്നു. കപ്പൽ ജീവനക്കാർ നിലവിൽ സുരക്ഷിതരാണ്. എണ്ണക്കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.

ഒരു ഡ്രോണിന്റെ ഭാഗങ്ങൾ ദുഖും തുറമുഖത്തെ ഇന്ധന ടാങ്കുകൾക്ക് സമീപത്ത് പതിച്ചെങ്കിലും ആൾ നാശമോ കാര്യമായ വസ്തുനഷ്ടമോ സംഭവിച്ചിട്ടില്ലെന്നാണ് ഒമാന്റെ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് കോട്ടം വരുത്തുന്ന ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാനായി എല്ലാവിധ മുൻ കരുതലുകളും സ്വീകരിക്കുമെന്ന് ഒമാൻ ഭരണകൂടം വ്യക്തമാക്കി. ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഒമാൻ ഭരണകൂടം അറിയിച്ചു.

യുഎസ് വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട ഇറാന്റെ പ്രത്യാക്രമണത്തിൽ ഗൾഫ് മേഖല വിറയ്ക്കുകയാണ്. ദുബായിലെ പാം ജുമൈറയിലും ബുർജ് അൽ അറബിലും വിമാനത്താവളത്തിലും അടക്കം യുഎഇയിലെ ആറിടത്ത് ആക്രമണം. ബഹ്‌റൈനിലെ മനാമയിൽ കെട്ടിട സമുച്ചയത്തിൽ മിസൈൽ പതിച്ചു. ഖത്തർ, കുവൈറ്റ്, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലും സ്‌ഫോടനമുണ്ടായി. ആക്രമണത്തെ ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മ അപലപിച്ചു. സൗദി കിരീടാവകാശിയെ വിളിച്ച് ട്രംപ് പിന്തുണ അറിയിച്ചു. യുഎഇ ലക്ഷ്യമിട്ട് ഇറാൻ അയച്ചത് 137 മിസൈലുകളും 209 ഡ്രോണുകളുമാണ് പതിച്ചത്.

Leave a Reply