“നിങ്ങൾ വിഷമിക്കുന്നത് ഞാൻ കാണുന്നുണ്ട്, എന്റെ പ്രശ്‌നങ്ങൾ ഓർത്ത് വിഷമിക്കേണ്ട”; വിവാഹമോചന വാർത്തയ്ക്കിടയിൽ വിജയ്

  ചെന്നൈ: വിവാഹ മോചന വാർത്തകൾക്കിടയിൽ ആദ്യമായി പ്രതികരിച്ച് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്. വനിതാ ദിനത്തിൽ ടിവികെ സംഘടിപ്പിച്ച പരിപാടിയിൽ വെച്ചായിരുന്നു വിജയിയുടെ പ്രതികരണം. ആരോപണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും…

 

ചെന്നൈ: വിവാഹ മോചന വാർത്തകൾക്കിടയിൽ ആദ്യമായി പ്രതികരിച്ച് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്. വനിതാ ദിനത്തിൽ ടിവികെ സംഘടിപ്പിച്ച പരിപാടിയിൽ വെച്ചായിരുന്നു വിജയിയുടെ പ്രതികരണം.

ആരോപണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാർട്ടി പ്രവർത്തകരോട് വിജയ് പറഞ്ഞു. അടുത്ത ദിവസങ്ങളിലായി ചില പ്രശ്‌നങ്ങൾ ചുറ്റിത്തിരിയുന്നുണ്ട് എന്ന് പറഞ്ഞ് തുടങ്ങിയായിരുന്നു വിജയ് ടിവികെയുടെ വനിതാ പ്രവർത്തകരെ അഭിസംബോധന ചെയ്തത്.

“എന്നെ കുറിച്ചുള്ള ആരോപണങ്ങളിൽ പ്രവർത്തകർ പൊരുതി വിഷമിക്കുന്നത് കാണുന്നുണ്ട്. സത്യത്തിൽ നിങ്ങൾ വിഷമിക്കുന്നത് കാണുമ്പോൾ എനിക്കും വിഷമമാകും. വ്യക്തിപരമായ പ്രശ്‌നങ്ങൾ ഞാൻ നോക്കിക്കോളാം. നമുക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടാം. എന്റെ പ്രശ്‌നങ്ങൾ ഓർത്ത് വിഷമിക്കേണ്ട, അതൊന്നും അത്ര കാര്യമാക്കേണ്ടതില്ല. ആത്മവിശ്വാസത്തോടെ ഇരിക്കൂ, നല്ലത് മാത്രമേ സംഭവിക്കൂ”. എന്നായിരുന്നു വിജയിയുടെ പ്രതികരണം.

കയ്യടിയോടെയാണ് പ്രവർത്തകർ വിജയിയുടെ വാക്കുകളെ സ്വീകരിച്ചത്.

അതേസമയം, വിവാഹമോചന കേസിൽ വിജയിയുടെ കുടുംബ വീട്ടിൽ താമസിക്കാൻ അനുവാദം തേടി ഭാര്യ സംഗീത കോടതിയെ സമീപിച്ചതായാണ് റിപ്പോർട്ട്. ചെങ്കൽപേട്ട് ജില്ലാ കോടതിയിൽ സമർപ്പിച്ച ഹർജിയിലെ കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നത്.

ബ്രിട്ടീഷ് പൗരയാണെന്നും ചെന്നൈയിൽ താമസിക്കാൻ മറ്റ് സ്ഥലങ്ങൾ ഇല്ലെന്നും ഹർജിയിൽ സംഗീത പറയുന്നു. കേസ് അവസാനിക്കുന്നത് വരെ നിലവിലെ വസതിയിൽ തന്നെ താമസിക്കാൻ അനുവദിക്കണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply