കേരളത്തിന് ഏഴ് ദിവസം മുൻപേ ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയെന്നും കേരള സർക്കാർ മുന്നറിപ്പ് അവഗണിച്ചുവെന്ന അമിത് ഷായുടെ പരാമർശത്തിനെതിരെ നോട്ടീസ്. സഭയെ അഭ്യന്തര മന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് നോട്ടീസ്. ജയറാം രമേശ് എം.പിയാണ് നോട്ടീസ് നൽകിയത്.
കേന്ദ്ര സർക്കാർ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയെന്ന വാദം തെറ്റാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് തെളിഞ്ഞിരിക്കുന്നു. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് പദവിയുടെ ലംഘനവും സഭയെ അവഹേളിക്കുന്നതുമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു’- അവകാശലംഘന നോട്ടീസിൽ പറയുന്നു.
ജൂൺ 23ന് രണ്ട് തവണ കേന്ദ്രം കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവ രാജ്യസഭയിൽ പറഞ്ഞത്. ഏഴ് ദിവസം മുൻപേ മുന്നറിയിപ്പ് നൽകിയിട്ടും ഉരുൾപൊട്ടൽ മേഖലയിൽനിന്നും ജനങ്ങളെ എന്തുകൊണ്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയില്ല, മുന്നറിയിപ്പ് കിട്ടിയിട്ടും കേരളം എന്തു ചെയ്തുവെന്നും അമിത് ഷാ രാജ്യസഭയിൽ ചോദിച്ചു.



