ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ തെരച്ചിൽ സ്വമേധയാ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചു. ഇന്ന് അമാവാസി നാളിൽ വേലിയിറക്കത്തിൽ പുഴയിലെ വെള്ളം കുറയും. 3 മണിക്കൂറോളം പുഴയിൽ വെള്ളം കുറയുമെന്നാണു കരുതുന്നത്. അതിനാൽ ഇന്ന് തെരച്ചലിനായി ഇറങ്ങുമെന്ന് ഈശ്വർ മാൽപെ പറഞ്ഞതായി അർജുന്റെ സഹോദരീഭർത്താവ് ജിതിൻ ഈ കാര്യമറിയിച്ചത്.
ജില്ലാ കളക്ടർ, സ്ഥലം എംഎംഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ജിതിൻ പറയുന്നു. അതേസമയം, തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ല. പുഴയിലെ ചെളിയും ഒഴുക്കും കാരണം യന്ത്രം എത്തിച്ചാലും പ്രവർത്തിപ്പിക്കാനാകില്ലെന്നാണ് സ്ഥലം സന്ദർശിച്ച സമിതി തൃശൂർ ജില്ലാ ഭരണകൂടത്തിനു നൽകിയ റിപ്പോർട്ട്. അതിനിടെ അര്‍ജുന്റെ ജീവിത പങ്കാളിക്ക് ജോലി നല്‍കുമെന്നും ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ചൂരല്‍മലയില്‍ 11 പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്നും പ്രഖ്യാപിച്ച് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് രംഗത്തെത്തി.
അർജുൻ്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി ഡീ സതീശൻ സന്ദർശനം നടത്തി,തെരച്ചിൽ പുനരാരംഭിക്കാൻ കർണ്ണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.



