കൊച്ചി: കായിക പരിശീലകൻ എസ്.എസ് കൈമൾ(ശിവശങ്കര്‍ കൈമള്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. മകന്റെ വീട്ടില്‍ വെച്ച് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ കുഴഞ്ഞുവീണാണ് അന്ത്യം. പി.ടി. ഉഷ, മേഴ്‌സിക്കുട്ടന്‍, എം.ഡി. വത്സമ്മ, അഞ്ജു ബോബി ജോര്‍ജ് ഉള്‍പ്പെടെയുള്ള നിരവധി അത്‌ലറ്റുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
1970ലാണ് കാലിക്കറ്റിൽ പരിശീലകനായി ചുമതലയേൽക്കുന്നത്. 2003 വരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിശീലകനായിരുന്നു. ഇക്കാലയളവിലാണ് അത്‌ലറ്റിക്‌സില്‍ കാലിക്കറ്റ് ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ കൊയ്തത്.



