പ്രകൃതി ദുരന്തത്തില്‍ പൊലിഞ്ഞവരെ വേദനയോടെ ഓര്‍ക്കുന്നു, നിരവധിപേര്‍ക്ക് കുടുംബാംഗങ്ങളെ നഷ്ടമായി, രാജ്യം അവര്‍ക്കൊപ്പം; പ്രധാനമന്ത്രി

പ്രകൃതി ദുരന്തത്തില്‍ നിരവധി ആളുകൾക്ക് അവരുടെ കുടുംബാം​ഗങ്ങളെ നഷ്ടമായി. ദുരന്തത്തില്‍ പൊലിഞ്ഞവരെ വേദനയോടെ ഓര്‍ക്കുന്നു. രാജ്യം അവരുടെ കുടുംബത്തിനൊപ്പമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിച്ചുവരികയാണ്. എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി…

പ്രകൃതി ദുരന്തത്തില്‍ നിരവധി ആളുകൾക്ക് അവരുടെ കുടുംബാം​ഗങ്ങളെ നഷ്ടമായി. ദുരന്തത്തില്‍ പൊലിഞ്ഞവരെ വേദനയോടെ ഓര്‍ക്കുന്നു. രാജ്യം അവരുടെ കുടുംബത്തിനൊപ്പമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിച്ചുവരികയാണ്. എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മതം അടിസ്ഥാനപ്പെടുത്തിയുള്ള സിവിൽ കോഡ് അല്ല രാജ്യത്ത് വേണ്ടത് മതത്തിന് അതീതമായ സിവിൽ കോ‍ഡ് വേണമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ പറഞ്ഞു. 2047 ല്‍ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കി. വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, കൃഷി എന്നിങ്ങനെ ഏത് മേഖലയിലായാലും അതിവേ​​ഗത്തിൽ പുത്തൻ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. സാങ്കേതികവിദ്യ കൃത്യമായി സമന്വയിപ്പിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply