കൊൽക്കത്ത: കൊൽക്കത്തയിൽ നടന്ന യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമ ബംഗാളിൽ അധികാരം പിടിച്ചെടുക്കാൻ വേണ്ടി ബംഗ്ലാദേശിലേതിന് സമാനമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് സിപിഐഎമ്മും ബിജെപിയും ശ്രമിക്കുന്നത്. ഇരയുടെ കുടുംബത്തോടൊപ്പം നിൽക്കുന്നതിനുപകരം, സിപിഐഎമ്മും ബിജെപിയും വിലകുറഞ്ഞ രാഷ്ട്രീയത്തിൽ ഏർപ്പെടുകയാണ്.അവർ ഒരു പരിപാടിയിൽ സംസാരിക്കവേ ആരോപിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഒരുകൂട്ടം ആളുകള്‍ ആശുപത്രിക്ക് നേരെ ആക്രമണം നടത്തി. ആക്രമണം നടത്തിയ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയും സ്ത്രീകള്‍ ബുധനാഴ്ച രാത്രി പ്രതിഷേധ സംഗമം നടത്തിയിരുന്നു.
ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ കേരളത്തിലെ ഡോക്ടർമാരും സമരത്തിലേക്ക്.പി.ജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരത്തിനിറങ്ങുന്നത്. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെ.എം.പി.ജി.എ സമരം പ്രഖ്യാപിച്ചത്.



