ധനകാര്യ സ്ഥാപനത്തിന്റെ 12.5 ലക്ഷം രൂപ പറ്റിച്ചെന്ന് പരാതിയിൽ സംവിധായകനും നടനുമായ മേജർ രവിയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. മേജർ രവിയടക്കം മൂന്നാളുകളുടെ പേരിൽ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ഇരിങ്ങാലക്കുട പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ഇരിങ്ങാലക്കുട ആസ്ഥാനമായ ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് 12.48 ലക്ഷം തട്ടിയെന്ന പരാതിയിലാണ് ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പോലീസ് കേസെടുത്തത്. വഞ്ചനക്കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. പ്രതിഫലമായി 2022-ൽ 12.48 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു.



