വയനാട് ഉരുൾ പൊട്ടലിൽ കാണാതായവർക്കുള്ള 18 ദിവസമായി തുടരുന്ന ഊർജിമായ തിരച്ചിൽ അവസാനിച്ചു. ഇന്നലെ നടന്ന തിരച്ചിലിൽ മൃതദേഹങ്ങളോ മൃതദേഹവശിഷ്ടങ്ങളോ കണ്ടെടുക്കാനായില്ല.
ചാലിയാറിന്റെ തീരങ്ങളിൽ വിവിധ സേനാവിഭാഗങ്ങൾ തിരച്ചിൽ തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില ശരീര ഭാഗങ്ങൾ അല്ലാതെ കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിൽ തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. നാട്ടുകാർ ആവശ്യമുന്നയിച്ചാൽ മാത്രം അവിടെ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്താനാണ് തീരുമാനം.
ദുരന്ത ഭൂമിയിൽ ബാങ്കുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്ക് അദാലത്തിലൂടെ അവ ലഭ്യമാക്കി തുടങ്ങി. ജില്ലാ ഭരണ കൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിലാണ് അദാലത്ത്. ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന.



