കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും 70-ാംമത് ദേശീയ ചലച്ചിത്ര പുരസ്കാരവും പ്രഖ്യാപിച്ചു. മികച്ച നടനുള്ള പോരാട്ടത്തിൽ ദേശീയ-സംസ്ഥാന തലത്തിൽ മമ്മൂട്ടി ഫെെനൽ റൗണ്ടിലെത്തിയിട്ടും ആരാധകരെയും നിരാശയിലാക്കി ദേശീയ പുരസ്കാരത്തില്‍ ഋഷഭ് ഷെട്ടിയും സംസ്ഥാന പുരസ്കാരത്തില്‍ പൃഥ്വിരാജും മികച്ച നായകന്മാരായി.
എന്നാൽ മിക്കവരുടെയും പ്രതീക്ഷ നടൻ മമ്മൂട്ടിയിൽ ആയിരുന്നു, മികച്ച നടനുള്ള പട്ടികയിൽ മമ്മൂട്ടി ഉണ്ടായിരുന്നു. എന്നാൽ പ്രഖ്യാപനം അറിഞ്ഞതോടെ ആരാധകരെല്ലാം നിരാശരാകുകയും ചെയ്യ്തു. മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ച നൻപകൽ നേരത്ത് മയക്കവും പുഴു, റോഷാക്ക് അടക്കമുള്ള ആ വർഷത്തെ സിനിമകളും കേന്ദ്രജൂറിയുടെ പരിഗണനയ്ക്കുവന്നില്ല.
ദേശീയ ചലച്ചിത്ര അവാര്‍ഡിന് അവസാന റൗണ്ടില്‍ വരെ പലവട്ടം പേര് ഉണ്ടായിട്ടും ഏറ്റവും കൂടുതല്‍ തവണ അവാര്‍ഡ് നിഷേധിക്കപ്പെട്ട ഏക നടന് താങ്കള്‍ തന്നെയായിരിക്കും എന്നാണ് ആരാധകരെല്ലാം പറയുന്നത്. ‘ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍’ എന്നാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ മമ്മൂട്ടി പറഞ്ഞത്.



