രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ വെളിപ്പെടുത്തലിൽ പ്രതിഷേധം ശക്തമാകുകന്നു. വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പദവിയിൽ നിന്ന് മാറ്റിനിർത്തണമെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരൻ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനെതിരെ ഗുരുതര ആരോപണമാണ് ബംഗാളി നടി നടത്തിയിരിക്കുന്നത്. മമ്മൂട്ടി ചിത്രം ‘പാലേരി മാണിക്യത്തി’ൽ അഭിനയിക്കാനായി എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് നാടിയുടെ വെളിപ്പെടുത്തൽ. പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പിന്നീട് മലയാള സിനിമയിൽ അവസരം ലഭിച്ചില്ലെന്നും നടി വ്യക്തമാക്കി. ഇപ്പോൾ ആരോപണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്.



