മുൻകൂർ ജാമ്യം തേടി രഞ്ജിത്ത്

എഫ് ഐആർ നിലവിൽ വന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടി സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത്. ബം​ഗാളി നടിയുടെ ലൈം​ഗികാതിക്രമ പരാതിയിലാണ് രഞ്ജിത്തിനെതിരെ നിയമനടപടികളിലേക്ക് കടന്നത്. 2009ൽ പാലേരി മാണിക്യം എന്ന…

എഫ് ഐആർ നിലവിൽ വന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടി സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത്. ബം​ഗാളി നടിയുടെ ലൈം​ഗികാതിക്രമ പരാതിയിലാണ് രഞ്ജിത്തിനെതിരെ നിയമനടപടികളിലേക്ക് കടന്നത്.

2009ൽ പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചതിനു ശേഷം രഞ്ജിത്ത് തന്നെ ലൈംഗീകമായി സ്പർശിച്ചു എന്നായിരുന്നു ബംഗാളി നടിയുടെ പരാതി. പൊലീസ് നീക്കം കൂടി നിരീക്ഷിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ.

Leave a Reply