നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവുമായ ചമ്പായി സോറൻ ഓഗസ്റ്റ് 30 ന് ബിജെപിയിൽ ചേരും. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇക്കാര്യം അറിയിച്ചത്. ചംപയ് സോറൻ അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞയാഴ്ച, ജയിൽ മോചിതനായ ഹേമന്ത് സോറന് വേണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്ക് അപമാനം അനുഭവപ്പെട്ടുവെന്നും ആരോപിച്ചു. ചംപായി സോറന് സംസ്ഥാനത്ത് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവുകൂടിയാണ്.
1990 കളിൽ ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള പോരാട്ടത്തിൽ അദ്ദേഹം നൽകിയ നിർണായക സംഭാവനയ്ക്ക് പാർട്ടി പ്രവർത്തകർക്കിടയിൽ “ജാർഖണ്ഡ് കടുവ’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.



