ഹേമകമ്മറ്റി റിപ്പോർട്ട് : സർക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

ഹേമകമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം നടൻമാരുടെ പേരിൽ ലൈം​ഗികാതിക്രമ പരാതികൾ ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, സർക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരോപണവിധേയരെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും. സർക്കാരിന്റെ മുഖം ഓരോദിവസം കഴിയുന്തോറും…

ഹേമകമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം നടൻമാരുടെ പേരിൽ ലൈം​ഗികാതിക്രമ പരാതികൾ ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, സർക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

ആരോപണവിധേയരെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും. സർക്കാരിന്റെ മുഖം ഓരോദിവസം കഴിയുന്തോറും വികൃതമാകുകയാണ്. യഥാർത്ഥ കുറ്റവാളികൾ ആരാണെന്ന് സർക്കാർ മറച്ചുവെക്കുന്നതിനാൽ നിരപരാധികൾ പോലും അപമാനിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പരിഹാരം കാണണമെന്നും ഒരുകാരണവശാലും സിനിമാ കോൺക്ലേവ് നടത്താൻ അനുവദിക്കില്ലെന്നും സതീശൻ വ്യക്തമാക്കി.

ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന്, സ്ഥാനങ്ങളില്‍ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടണമെന്നും സിപിഐ നേതാവ് ആനി രാജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Leave a Reply