എം.ടി. വാസുദേവന്‍ നായര്‍ക്ക് എന്‍.ഇ. ബാലകൃഷ്ണമാരാര്‍ സ്മാരക സാഹിത്യ സമഗ്രസംഭാവനാ പുരസ്‌കാരം . ഒരുലക്ഷംരൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഒക്ടോബര്‍ ആദ്യവാരം കോഴിക്കോട് നടക്കുന്ന പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ സീസണ്‍ രണ്ടില്‍ പുരസ്‌കാരം നല്‍കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. കെ. കെ. ശ്രീകുമാര്‍, സംഘാടകസമിതി ചെയര്‍മാന്‍ കെ. എസ്. വെങ്കിടാചലം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.



