തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിനെതിരെ ബിഎസ്പി തമിഴ്നാട് ഘടകത്തിന്റെ പരാതി. പാർട്ടിയുടെ കൊടിയിൽ നിന്ന് ആനകളെ നീക്കണമെന്ന് ബിഎസ്പി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പരാതി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് നേതാക്കൾ കൈമാറി.
ടിവികെ പതാകയിൽ നിന്ന് ആനകളെ മാറ്റണം അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും. തങ്ങളുടെ പാർട്ടി കൊടിയിലും ആന ചിഹ്നം ഉപയോഗിക്കുന്നുണ്ടെന്നും ഇത് ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി. ചുവപ്പും മഞ്ഞയും നിറത്തിൽ വാക പൂവും ഇരുവശങ്ങളിലായി രണ്ട് ആനകളുമാണ് ടിവികെ കൊടിയിൽ ഉള്ളത്. 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് തന്‍റെ ലക്ഷ്യമെന്നും പുറത്തിറക്കിയ പ്രസ്‌താവനയിൽ വിജയ് അറിയിച്ചിരുന്നു. പാർട്ടി പതാകയും, പാര്‍ട്ടി പതാകയെ പരിചയപ്പെടുത്തുന്ന ഗാനവും വിജയ് പുറത്തുവിട്ടിരുന്നു.



